കൊലക്കേസ് പ്രതിയും കന്നഡ നടനുമായ ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന; ചിത്രങ്ങൾ പുറത്ത്

darsan

കൊലക്കേസുമായി ബന്ധപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലിനുള്ളിൽ ലഭിക്കുന്നത് വിഐപി പരിഗണന.  നടൻ ജയിലിനുള്ളിൽ സിഗരറ്റ് വലിക്കുന്നതിന്റെ  അടക്കം ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.  വൈറലായ ചിത്രം ശ്രദ്ധയിൽപ്പെട്ട ജയിൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.

Also Read: ത്രസിപ്പിക്കുന്ന കടല്‍ ആക്ഷന്‍ രംഗങ്ങളുമായി കൊണ്ടല്‍; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ജയിലിനുള്ളിലെ പാർക്ക് പോലെ തോന്നിക്കുന്ന സ്ഥലത്ത് ദർശൻ ഇരിക്കുന്നതും മറ്റ് ചിലർ അനുഗമിക്കുന്നതും ചിത്രത്തിൽ കാണാം. അതേസമയം ഇത് ഏത് ദിവസമെടുത്ത് ചിത്രമാണെന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്.

Also Read: ‘റാം എപ്പോൾ തുടങ്ങാനും ഞങ്ങൾ തയ്യാറാണ്, പക്ഷെ?…’ ; ജീത്തു ജോസഫ് തുറന്ന് പറയുന്നു

രേണുകസ്വാമിയെന്ന ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ ജയിലിൽ കഴിയുന്നത്. 33 -കാരനായ രേണുകസ്വാമിയെ നടൻ്റെ നിർദ്ദേശപ്രകാരം ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.  കേസിൽ ദർശനൊപ്പം നടി പവിത്ര ഗൗഡ അടക്കം പതിനഞ്ച് പേരെ പൊലീസ്അറസ്റ്റ് ചെയ്തിരുന്നു.  ഓഗസ്റ്റ് 21ന് ബെംഗളൂരു കോടതി ദർശൻ, പവിത്ര തുടങ്ങിയവരുടെ ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് 28 വരെ നീട്ടിയിരുന്നു.

Also Read: കാര്‍ട്ടൂണ്‍ കാണാന്‍ ടി വി റീച്ചാര്‍ജ് ചെയ്തില്ല; ആലപ്പുഴയില്‍ നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

അടുത്തിടെ വീട്ടിൽ നിന്നുള്ള ഭക്ഷണം ജയിലിൽ ലഭ്യമാക്കണമെന്ന് ദർശൻ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രേശ്നങ്ങൾ ഉള്ളതിനാൽ വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്നായിരുന്നു നടന്റെ ആവശ്യം. എന്നാൽ ഇത് ജയിൽ അധികൃതർ തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News