അഴിമതി ഒഴിവാക്കാന്‍ പുതിയ പോര്‍ട്ടല്‍ ആരംഭിക്കും; മന്ത്രി കെ രാജന്‍

അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന മന്ത്രി കെ രാജന്‍. അഴിമതി നടത്തുന്നവരെ കുറിച്ച് പരാതിപ്പെടാന്‍ പ്രത്യേക പോര്‍ട്ടലും, ടോള്‍ ഫ്രീ നമ്പറും ജൂണില്‍ ആരംഭിക്കും. മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ വില്ലേജ് അസിസ്റ്റന്റ് മാരെയും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് മാരെയും മാറ്റി നിയമിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

അതേസമയം, മണ്ണാര്‍ക്കാട് താലൂക്കിലെ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടറര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളേജ് ഗ്രൗണ്ടിന് സമീപം കഴിഞ്ഞ ദിവസം( മെയ് 23) പോലീസ് വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മെയ് 23 മുതല്‍ പ്രാബല്യത്തോടെയാണ് സര്‍വീസില്‍ നിന്നും വി. സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പ്രവൃത്തി ഗുരുതരമായ കൃത്യവിലോപമായതിനാലും കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായതിനാലും ജീവനക്കാരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അഭികാമ്യം അല്ലാത്തതിനാലും 1960ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1) (ബി) പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി അറിയിച്ച പരാമര്‍ശ പ്രകാരം മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News