സ്റ്റൈലും സ്വാ​ഗും നിറഞ്ഞ ലുക്കുമായി റിബൽ സ്റ്റാർ; പ്രഭാസിന്‍റെ പുത്തൻ പോസ്റ്ററുമായി ‘ദി രാജാ സാബ്’ ടീം

Raja Saab

പ്രഭാസ് നായകനായി എത്തുന്ന ദി രാജാ സാബിന്റെ പുതിയൊരു പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സ്റ്റൈലും സ്വാ​ഗും നിറഞ്ഞ ലുക്കിലുള്ള പോസ്റ്റർ ഇതിനകം തന്നെ സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു.

ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാ സാബ്. പ്രഭാസിന്‍റെ ജന്മദിനത്തിന് മുന്നോടിയായി പങ്കുവെച്ച പോസ്റ്ററിൽ ജന്മ​ദിനത്തിന്റെയന്ന് ആരാധകരെ ഒരു റോയൽ ട്രീറ്റ് കാത്തിരിക്കുന്നു എന്നൊരു സർപ്രൈസും പങ്ക് വെച്ചിട്ടുണ്ട്.

Also Read: ‘ആവേശം സിനിമയിലെ കുട്ടേട്ടന്‍ ആയിരുന്നു ഹോസ്റ്റലിലെ ഞാന്‍’; കോളേജ് ഓര്‍മ്മകളുമായി സുരഭി

ഹൊറർ റൊമാന്‍റിക് കോമഡി ഴോണറിൽ വരുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. 2025 ഏപ്രിൽ 10-ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: എല്ലാ ദിവസവും വന്‍തിരക്ക്; റീ റിലീസിനെത്തിയ ചിത്രം ആയിരം ദിവസം തികച്ചു, പ്രദര്‍ശനം തുടരുന്നു

പ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഫൈറ്റ് കോറിയോ​ഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ.സി. കമല കണ്ണനാണ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News