മമ്മൂട്ടി ചിത്രത്തിന് വീണ്ടും റെക്കോര്‍ഡ്; കണ്ണൂര്‍ സ്‌ക്വാഡിന്റെ കുതിപ്പ്

ഹൈപ്പില്ലാതെ എത്തിയിട്ടും മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ നിരവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു. കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയം പ്രതീക്ഷകള്‍ക്കപ്പുറമാണ്. ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ആഗോള ഷോകളുടെ എണ്ണത്തില്‍ വന്‍ നേട്ടമുണ്ടായിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിവിധ ട്രേഡ് അനലിസ്റ്റുകളുടെ ട്വീറ്റ് പ്രകാരം ‘കണ്ണൂര്‍ സ്‌ക്വാഡി’ന് ആഗോളതലത്തില്‍ 50000 ഷോകള്‍ പൂര്‍ത്തിയായി. ഡിസ്‌നി ഹോട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് നേടിയിരിക്കുന്നത്. ചിത്രം 100 കോടി രൂപ ക്ലബില്‍ എത്തിയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്. റിലീസ് ദിവസം ‘കണ്ണൂര്‍ സ്‌ക്വാഡ്’ 2.40 കോടി രൂപ നേടി ബോക്‌സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടിരുന്നു.

READ ALSO:ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു; ഒന്നാം സമ്മാനം ഈ ടിക്കറ്റ് നമ്പരിന്

ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് റോബി വര്‍ഗീസ് രാജാണ്. മുഹമ്മദ് ഷാഫിക്കൊപ്പം തിരക്കഥാ രചനയില്‍ നടന്‍ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ ‘കണ്ണൂര്‍ സ്‌ക്വാഡ്’ മികച്ച ത്രില്ലര്‍ ചിത്രമായി. ‘നന്‍പകല്‍ നേരത്ത് മയക്കത്തി’നും ‘റോഷാക്കി’നും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ്.

READ ALSO:മോഹൻലാലും ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നു; ഒടിയൻ പോലെ മറ്റൊരു സിനിമയോ? ഉത്തരവുമായി സംവിധായകൻ

കണ്ണൂര്‍ സ്‌ക്വാഡിലെ മികച്ച പ്രകടനത്തിലൂടെ എന്നത്തേയും പോലെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി, ബോക്‌സ് ഓഫീസിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി വിസ്മയിപ്പിച്ചു. ചിത്രത്തില്‍ കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News