ഡീപ് ഫേക്ക് വീഡിയോകള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. നിര്‍മിത ബുദ്ധി ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും വിഷയത്തില്‍ സമൂഹ മാധ്യമ കമ്പനിമേധാവികളുമായി കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് ചര്‍ച്ച നടത്തി. എന്നാല്‍ ഡീപ് ഫേക്ക് നിരോധിക്കില്ലെന്നും ഹാനികരമല്ലെന്ന് ഉറപ്പാക്കുമെന്നും കേന്ദ്രം അറിയിച്ചു.
Also Read : വ്യാജ കാര്‍ഡ് നിര്‍മിക്കാന്‍ പ്രതിദിനം ആയിരം രൂപ; പ്രതിയുടെ മൊഴി
ഡീപ് ഫേക്ക് നേരിടാന്‍ 10 ദിവസത്തിനകം നടപടി പ്രഖ്യാപിക്കും. ഡീപ് ഫേക്കുകള്‍ സമൂഹത്തിന് ഹാനികരമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച കരട് രൂപരേഖ ഉടന്‍ തയ്യാറാക്കുമെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കുന്നുവെന്നും ഐടി മന്ത്രി പറഞ്ഞു.
സമൂഹത്തിനും ജനാധിപത്യത്തിനും ഭീഷണിയാണ് നിര്‍മ്മിത ബുദ്ധിയുടെ ദുരുപയോഗമെന്ന് മന്ത്രി പറഞ്ഞു. എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനം എടുത്തു.
Also Read : രണ്ട് പേര്‍ മാത്രം, അതിശയിച്ച് ഇന്ത്യന്‍ നായകന്‍; ലോകകപ്പ് ക്ഷീണം മാറിയിട്ടില്ല?
ഇതിനായി നിയമനിര്‍മ്മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. വീഡിയോ നിര്‍മിക്കുന്നവര്‍ക്കും പ്രചരിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും പിഴ ചുമത്തും. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ഡിസംബര്‍ ആദ്യ വാരം വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here