ന്യൂജെൻ ഡസ്റ്ററിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് റെനോ. കുറച്ച് മാസങ്ങൾക്ക് മുമ്പ് ആണ് ഈ മോഡലിൻ്റെ ആഗോളതല അരങ്ങേറ്റം നടന്നത്. ഇപ്പോഴിതാ, ഈ മോഡലിൻ്റെ എക്സ്റ്റീരിയർ, ഇൻ്റീരിയർ മെച്ചപ്പെടുത്തലുകൾ വ്യക്തമായി കാണിക്കുന്ന റെനോ ബ്രാൻഡഡ് ഡസ്റ്ററിൻ്റെ ആദ്യ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
പുതിയ റെനോ ഡസ്റ്ററിൻ്റെ എക്സ്റ്റീരിയർ ഡിസൈൻ ഡിസ്റ്റിംഗ്റ്റീവായ മാറ്റങ്ങൾ ഉണ്ട്, പതിവ് റോംബസ് എംബ്ലത്തിന് പകരമായി റെനോ ബാഡ്‌ജിംഗ് കൊണ്ട് അലങ്കരിച്ച വളരെ റേഡിയേറ്റർ ഗ്രില്ലാണ് വാഹനത്തിനുള്ളത്. ടോപ്പ് സ്പെക്ക് ട്രിം ലെവലുകൾ ഒരു കട്ടിംഗ് എഡ്ജ് 7.0 ഇഞ്ച് വെർച്വൽ ഡാഷ്‌ബോർഡും 10.1 -ഇഞ്ച് ടച്ച്‌സ്‌ക്രീൻ മൾട്ടിമീഡിയ സിസ്റ്റവും അവതരിപ്പിക്കുന്നു, ഇത് ഫ്രണ്ട് പാനലിന് മുകളിൽ മനോഹരമായി സ്ഥാപിച്ചിരിക്കുന്നു. ടാബ്‌ലെറ്റിൻ്റെയും സെൻ്റർ കൺസോളിൻ്റെയും ഡ്രൈവർ സെന്റ്രിക്ക് ഓറിയൻ്റേഷൻ മൊത്തത്തിലുള്ള ഡ്രൈവിംഗ് എക്സ്പീരിയൻസ് കൂട്ടുന്നു.
കൂടാതെ, 130 bhp കരുത്ത് ഉൽപ്പാദിപ്പിക്കുന്ന 1.2 TCe ഗ്യാസോലിൻ ടർബോ ത്രീ സിലിണ്ടർ എഞ്ചിനുള്ള ഒരു “മൈൽഡ്-ഹൈബ്രിഡ്” പതിപ്പും ഓൾ വീൽ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന 48 വോൾട്ട് സ്റ്റാർട്ടർ ജനറേറ്ററും ലഭ്യമാകും. റെനോ ഡസ്റ്റർ ചെന്നൈയിലെ റെനോ നിസാൻ പ്ലാൻ്റിലാവും നിർമ്മിക്കപ്പെടുന്നത്, വാഹനത്തിന്റെ ലോഞ്ച് 2025 രണ്ടാം പകുതിയിൽ നടക്കും എന്നാണ് പ്രതീക്ഷ.
ALSO READ: നെയ്യും എണ്ണയും പഞ്ചസാരയും ഒന്നും വേണ്ട; മധുരംകിനിയും ഹല്‍വ ഞൊടിയിടയില്‍ തയ്യാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here