താമസ നിയമം ലംഘിക്കുന്നവർക്കും സ്പോൺസർമാർക്കും എതിരെ കനത്ത പിഴ; കുവൈറ്റില്‍ പുതിയ റെസിഡന്‍സി നിയമം

kuwait

കുവൈറ്റില്‍ പുതിയ റെസിഡന്‍സി നിയമം തയ്യാറായി വരുന്നതായും, നിയമം, ലീഗല്‍ കമ്മിറ്റി അവലോകനം ചെയ്തു വരികയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു.താമസ നിയമം ലംഘിക്കുന്നവർക്കും അവരുടെ സ്പോൺസർമാർക്കും എതിരെ കനത്ത പിഴ ചുമത്തുന്നത് ഉൾപ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.നിയമത്തിന് താമസിയാതെ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എമിറേറ്റ്‌സ് വിമാനങ്ങളിൽ പേജറുകൾക്കും വാക്കിടോക്കികൾക്കും നിരോധനം
പുതിയ വിസ നയത്തിന്റെ ഭാഗമായി പ്രവാസികള്‍ക്കുള്ള വിസിറ്റ് വിസകള്‍ക്ക് വീണ്ടും അനുമതി നല്‍കും. എന്നാല്‍ പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വിസിറ്റ് വിസയുടെ കാര്യത്തില്‍ നടപ്പിലാക്കും.സന്ദർശക വിസയിൽ എത്തി തിരിച്ചു പോകാത്തവർക്കും കുടുംബ വിസയിൽ എത്തുന്നവർ പാലിക്കേണ്ട വ്യവസ്ഥകൾ ലംഘിക്കുന്നവർക്കും എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പിടിക്കപ്പെടുന്നവർക്ക് പുറമെ ഇവരുടെ സ്പോൺസർമാരും നാടു കടത്തലിനു വിധേയരാകുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News