പുത്തന്‍ ഫീച്ചറുകള്‍, പുത്തന്‍ അനുഭവം: നാടോടുമ്പോള്‍ നടുവേ ഓടാന്‍ ബുള്ളറ്റ് 350

റോയല്‍ എന്‍ഫീല്‍ഡ് അതൊരു വികാരമാണ്. ഗാംഭീര്യമുള്ള ശബ്ദവും നിവര്‍ന്നിരിക്കുന്ന റൈഡിംഗ് രീതിയും ക്ലാസിക്ക് ലുക്കും ബുള്ളറ്റിന് അതിന്‍റേതായ സ്ഥാനം ഏത് കാലത്തും ലഭിക്കും. റോയല്‍ എന്‍ഫീല്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുക ബുള്ളറ്റ് 350 ആണ്. 350 ക്രൂയിസര്‍ സെഗ്മെന്‍റില്‍ പുലിയായിരുന്ന ബുള്ളറ്റിന് പക്ഷെ ഇക്കാലത്ത് നേരിടേണ്ടി വരുന്നത് ഹോണ്ട സിബി 350, ഹൈനെസ് 350, ബജാജ് ഡൊമിനോര്‍, ജാവ 42, ജാവ, ബെനെലി ഇമ്പീരിയലെ  തുടങ്ങിയ ഫീച്ചര്‍ സമ്പന്നമായ മോഡലുകളെയാണ്.

താരതമ്യം ചെയ്യുമ്പോള്‍ ഫീച്ചര്‍ കൂടുതലുള്ള വാഹനങ്ങളിലേക്ക് ആളുകള്‍ പോകുന്നത് സ്വാഭാവികമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ടി വമ്പന്‍ മാറ്റങ്ങളാണ് കമ്പനി പുത്തന്‍ ബുള്ളറ്റ് 350 ല്‍ കൊണ്ടുവരുന്നത്.

ബുള്ളറ്റ് 350 ന്റെ ഗാംഭീര്യം ഒട്ടും ചോരാതെ പുറത്തിറങ്ങിയ മോഡലിന്റെ വില ആരംഭിക്കുന്നത് 1.73 ലക്ഷം രൂപ മുതലാണ്. പുതിയ മോഡലിന്റെ മിലിറ്ററി റെഡ്, മിലിറ്ററി ബ്ലാക് നിറങ്ങൾക്ക് 173562 രൂപയും സ്റ്റാന്റേർഡ് മെറൂൺ, സ്റ്റാന്റേർഡ് ബ്ലാക്ക് നിറങ്ങൾക്ക് 197436 രൂപയും ബ്ലാക് ഗോൾഡിന് 215801 രൂപയുമാണ് വില.

ALSO READ: വാടകവീട്ടിൽ യുവാവിന്റെ മൃതദേഹം; കൊലപാതകി പെൺസുഹൃത്തെന്ന് പിതാവ്

അടിസ്ഥാന വകഭേദമായ മിലിറ്ററിയിൽ പിന്നിൽ ഡ്രം ബ്രേക് ഉപയോഗിക്കുമ്പോൾ ഉയർന്ന വകഭേദങ്ങൾക്ക് പിന്നിൽ ഡിസ്ക് ബ്രേക്കാണ്. 349 സിസി ജെ പ്ലാറ്റ്ഫോം എൻജിനാണ് പുതിയ ബുള്ളറ്റ് 350യിൽ. ഇതോടെ റോയൽ എൻഡീൽഡിന്റെ എല്ലാ 350 ബൈക്കുകളും ജെ പ്ലാറ്റ്ഫോമിലേക്ക് മാറി. 20 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഹണ്ടർ 350, ക്ലാസിക് 350, മീറ്റിയോർ 350 തുടങ്ങിയ മോഡലുകളിലെ ജെ പ്ലാറ്റ്ഫോം ആർകിടെക്ച്ചറിൽ തന്നെയാണ് പുതിയ ബുള്ളറ്റിന്റെ നിർമാണം.

മുന്നിൽ 300 എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 270 എംഎം ഡിസ്ക്കും ഉപയോഗിക്കുന്നു. സിംഗിൾ പീസ് സീറ്റ്, അപ് റൈറ്റ് സീറ്റിങ് പൊസിഷൻ, റെക്റ്റാംഗിൾ ആകൃതിയിലുള്ള സൈഡ് ബോക്സ്, പുതിയ ടെയിൽ ലാംപ് എന്നിവ ബുള്ളറ്റ് 350യുടെ പ്രത്യേകതകളാണ്. കൂടാതെ യുഎസ്ബി പോർട്, ഡ്യുവൽ ചാനൽ എബിഎസ്, അപ്ഡേറ്റഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമുണ്ട്.

ALSO READ: ‘നീല നിലവേ…’, ആദ്യം പാട്ട് പിന്നെ ഡാൻസ്, ഒടുവിൽ കളികാര്യമായി; മേയറിനും കിട്ടി തല്ല്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News