ഹാന്‍ഡ്ബാഗ് സ്ഥിരം ഉപയോഗിക്കുന്നവര്‍ക്ക് ഏത് യാത്രയിലും ഒപ്പമത് വേണം. ഇനി വിമാനയാത്രയ്ക്ക് ഹാന്‍ഡ്ബാഗുമായി പോകുന്നവരാണ് നിങ്ങളെങ്കില്‍ ഇപ്പോള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം. സുരക്ഷയുമായി ബന്ധപ്പെട്ട് ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്‍ ചില പുതിയ നിയന്ത്രങ്ങള്‍ മുന്നോട്ടുവച്ചിരിക്കുകയാണ്.
അതായത് പുത്തന്‍ നിയമത്തില്‍ പറയുന്നത്, ഒരു യാത്രികന് വിമാനത്തിനുള്ളില്‍ ഒരു ബാഗുമായി മാത്രമേ കയറാന്‍ കഴിയുകയുള്ളു എന്നാണ്. മാത്രമല്ല ബാഗിന്റെ തൂക്കം പരമാവധി ഏഴു കിലോയുമായിരിക്കണം. ബാഗിന്റെ വലുപ്പത്തിനുമുണ്ട് പരിധി. ഹാന്‍ഡ്ബാഗിന്റെ അളവ് ഉയരത്തില്‍ 55 സെന്റിമീറ്റര്‍, നീളത്തില്‍ 20 സെന്റിമീറ്റര്‍, ഉയരത്തില്‍ 40 സെന്റിമീറ്റര്‍ കവിയരുതെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
ഇനി അധികമായി ബാഗേജ് ഉണ്ടെങ്കില്‍ അത് ചെക്ക് ഇന്‍ ചെയ്യേണ്ടി വരും. ഈ വര്‍ഷം മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകളുണ്ട്. അതിന് ശേഷമുണ്ടായ മാറ്റങ്ങള്‍ക്ക് ഒരിളവും ലഭിക്കില്ല. ഇവ പാലിച്ചില്ലെങ്കില്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here