ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പുതിയ രണ്ട് മാനദണ്ഡങ്ങള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രം. ഇലക്ട്രിക്ക് ബാറ്ററിയില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഗുഡ്‌സ് ട്രക്കുകള്‍ എന്നിവയ്ക്കായി ഐഎസ് 18590: 2024, ഐഎസ് 18606: 2024 എന്നീ പുതിയ രണ്ടു സ്റ്റാന്‍ഡേഡുകളാണ് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് കൊണ്ടുവന്നത്.
ALSO READ: ഇടുക്കിയില്‍ മരം കടപുഴകി കാറിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു
ഇത്തരം വാഹനങ്ങളിലെ ബാറ്ററികള്‍ സുരക്ഷിതവും ഗുണമേന്മയുള്ളതാണെന്നും ഉറപ്പുവരുത്തുക, എന്‍ജിനും ട്രാന്‍സ്മിനും ഉള്‍പ്പെടുന്ന പവര്‍ട്രയിന്‍ സുരക്ഷാമാനദണ്ഡം പാലിക്കുന്നുണ്ടോ എന്നിവ പരിശോധിക്കാനാണ് ഈ മാനദണ്ഡങ്ങള്‍.
ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
ഇതോടെ ഇവികള്‍ക്കും അവയുടെ ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആക്‌സസറികള്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുകളുടെ ആകെ എണ്ണം 30 ആയി ഉയര്‍ന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here