ടെലിവിഷൻ മേഖലയിലെ സാങ്കേതിക പ്രവർത്തകർക്ക് പുതിയ സേവന വേതന കരാർ നിലവിൽ വന്നതായി ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. മലയാളം ടെലിവിഷൻ പ്രൊഡ്യൂസഴ്സ് അസോസിയേഷനും, ഫെഫ്കയും തമ്മിൽ സേവന വേതന വ്യവസ്ഥ കരാർ നിലവിൽ വന്നതായും അദ്ദേഹം വ്യക്തമാക്കി.
Also read:ഇഡി സമൻസ് രാഷ്ട്രീയപ്രേരിതം; ഇഡിക്ക് കത്തയച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ
‘മൂന്ന് വർഷത്തേക്കാണ് കരാർ കാലാവധി. അർഹതപ്പെട്ട വേതനം ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ് കരാർ നടപ്പിലാക്കുന്നത്. ടെലിവിഷൻ രംഗത്തെ തൊഴിൽ ഉറപ്പ് വരുത്താൻ കഴിയും. ടെലിവിഷൻ തൊഴിൽ രംഗത്ത് വലിയ മാറ്റം വരുത്തും. ടെലിവിഷൻ മേഖലയിൽ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തും. ഇന്റർണൽ കമ്മിറ്റി സെൽ രൂപീകരിച്ചിട്ടുണ്ട്’ – ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
Also read:‘മതഭ്രാന്ത് രാഷ്ട്രപിതാവിന്റെ ജീവനൊടുക്കിയ ദിവസം; ഓർമ്മകളുണ്ടായിരിക്കണം’: ഡോ ജോൺ ബ്രിട്ടാസ് എം പി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here