കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കുട്ടിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം തയാറാക്കി

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ സഹായത്തോടെ പൊലീസ് പുതിയ രേഖാചിത്രങ്ങൾ തയാറാക്കി. രണ്ട് സ്ത്രീകളുടേയും ഒരു പുരുഷന്റേയും രേഖാ ചിത്രങ്ങളാണ് തയാറാക്കിയത്. മറ്റുള്ളവരുടെ മുഖം ഓർമ്മ ഇല്ലെന്ന് കുട്ടി പറഞ്ഞു. കണ്ണനല്ലൂരിലെ പെൺകുട്ടി നൽകിയ വിവരം അനുസരിച്ച് തയാറാക്കിയ രേഖാ ചിത്രവും ഓയൂർ പെൺകുട്ടിയുടെ മൊഴി പ്രകാരം തയാറാക്കുന്ന ചിത്രവും ഒത്ത് നോക്കുമെന്നു പൊലീസ് അറിയിച്ചു.

ALSO READ: നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ; മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളി : എസ്.എഫ്.ഐ

തിങ്കളാഴ്ച വൈകിട്ടാണ് ഓയൂരിൽ നിന്ന് വെള്ള കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ടുപോയത്. മുത്തശ്ശിയും സഹോദരനും നോക്കി നിൽക്കെയാണ് സംഭവം. മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എല്ലാ വാഹനങ്ങളും ആളുകളും പൊലീസ് നിരീക്ഷിച്ചു. പിറ്റേന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ALSO READ: കെ എസ് ആർ ടി സിയെ നയിക്കാൻ ഇനി കെ എ എസുകാർ; നാല് ജനറൽ മാനേജർമാരെ നിയമിച്ചു

തുടർന്ന് പ്രദേശവാസികളും മറ്റു നാട്ടുകാരിലുമായി പൊലീസ് അന്വേഷണം കടുപ്പിച്ചു. നേരത്തെ തയാറാക്കിയ രേഖാചിത്രത്തിനു പുറമെയാണ് ഇപ്പോൾ കുട്ടിയുടെ സഹായത്തോടെ പുതിയ രേഖാചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News