സാമൂഹ്യ മാധ്യമങ്ങൾക്ക് യുപി സർക്കാരിന്റെ കൂച്ചുവിലങ്ങ്: ഉള്ളടക്കം നിയന്ത്രിക്കാൻ പുതിയ നയം

YOGI

ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ സോഷ്യൽ മീഡിയ നയത്തിന് ഉത്തർപ്രദേശ് കാബിനറ്റ് അംഗീകാരം നൽകി.  സോഷ്യൽ മീഡിയ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആണിതിൽ. ഇത് ലംഘിക്കുന്നവർ കർശന നിയമനടപടികൾ നേരിടേണ്ടി വരും. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളിൽ പോലും സർക്കാർ കൈകടത്തുന്ന രീതിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

READ ALSO: മലേഷ്യയിൽ ഇന്ത്യൻ വിനോദ സഞ്ചാരി മാൻഹോളിൽ അകപ്പെട്ടിട്ട് അഞ്ച് ദിവസം: രക്ഷാപ്രവർത്തനം ഊർജ്ജിതം

പുതിയ നയമനുസരിച്ച്, സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ രാജ്യവിരുദ്ധ ഉള്ളടക്കമായി കണക്കാക്കിയാൽ, അത് പങ്കുവെച്ചവർക്ക് മൂന്ന് വർഷം തടവ് മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും. മുമ്പ്, ഇത്തരം പ്രവർത്തനങ്ങൾ യഥാക്രമം സ്വകാര്യത ലംഘനങ്ങളും സൈബർ ഭീകരതയും കൈകാര്യം ചെയ്യുന്ന ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ സെക്ഷൻ 66ഇ, 66എഫ് എന്നിവയ്ക്ക് കീഴിലായിരുന്നു.  കൂടാതെ, അശ്ലീലമോ അപകീർത്തികരമോ ആയ കാര്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് ക്രിമിനൽ മാനനഷ്ട ചാർജുകൾക്ക് കാരണമാകും.

READ ALSO: ആകാശം തൊട്ട പ്രണയം: വിമാനത്തിൽവെച്ച് വിവാഹാഭ്യർത്ഥന നടത്തി യുവതി, കയ്യടിച്ച് സോഷ്യൽ മീഡിയ

പുതിയ നയം അനുസരിച്ച്, സർക്കാർ പദ്ധതികൾ, സംരംഭങ്ങൾ, പ്രോജക്ടുകൾ, നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കം എന്നിവ പങ്കിടുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യങ്ങൾ നൽകി പ്രോത്സാഹിപ്പിക്കും. പരസ്യങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ ഒരു ഡിജിറ്റൽ ഏജൻസിയായ ‘വി-ഫോം’ രൂപീകരിച്ചിട്ടുണ്ട്. വീഡിയോകൾ, ട്വീറ്റുകൾ, പോസ്റ്റുകൾ, റീലുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ‘വി-ഫോം’ എന്ന ഏജൻസിക്കായിരിക്കും. സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർക്ക് സാധ്യമായ തൊഴിലവസരങ്ങളും പുതിയ നയം വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം  ഇന്‍ഫ്ലുവന്‍സേഴ്‌സിന് പ്രതിമാസം ലഭിക്കുന്ന തുകയ്‌ക്ക് പരിധിയും പുതിയ നയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News