തലച്ചോറിനെ അനുസരിച്ചല്ല ശീലം… ഹൃദയം കുറച്ച് സ്‌പെഷ്യലാണ്..!

നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് തലച്ചോറാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ എല്ലാ അവയവങ്ങളെയും സ്വന്തം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ തലച്ചോറിനാവില്ല. അതില്‍ വ്യത്യസ്തനായി നില്‍ക്കുന്നത് നമ്മുടെ ഹൃദയമാണ്. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടും ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ALSO READ: സംവിധായകൻ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് ആലുവ സ്വദേശിനി നൽകിയ പരാതിയിൽ

ഹൃദയത്തിന്റെ നാഡീവ്യൂഹം ഒരു റിലേ സിസ്റ്റമായി മാത്രമാണ് കണക്കാക്കിയിരുന്നത്. തലച്ചോറ് കൈമാറുന്ന സിഗ്നലുകള്‍ അനുസരിച്ചാണ് ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതുമെന്നാണ് കരുതിവന്നിരുന്നത്. ഇപ്പോള്‍ നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഹൃദയത്തിന്റെ നാഡീവ്യൂഹം സ്വതന്ത്രമെന്നാണ് പറയുന്നത്. ഹൃദയത്തിന്റെ ആന്തരിക നാഡീവ്യവസ്ഥ ഇന്‍ട്രാ കാര്‍ഡിയാക് നാഡീവ്യൂഹമെന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് സ്വന്തമായി ഹൃദയമിടിപ്പ് സൃഷ്ടിക്കാനും തലച്ചോറിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം സ്വയം നിയന്ത്രിക്കാനും കഴിയും. അതായത് ഹൃദയത്തിന്റെ സ്വന്തം തലച്ചോറാണിതെന്ന് പറയാം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്റെ എല്ലാ ഭാഗങ്ങളും മസ്തിഷ്‌കം സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നില്ലെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.

ALSO READ: http://ഗോവ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി നിവിന്‍ന്റെ ആദ്യ വെബ് സീരീസ്; പുതുമ നിറഞ്ഞ ആവിഷ്‌കാരമായി ‘ഫാര്‍മ

സീബ്രാഫിഷിലാണ് പുതിയ പഠനം ഗവേഷകര്‍ നടത്തിയത്. ഇവയുടെ ഹൃദയത്തിന് ഘടനയിലും പ്രവര്‍ത്തനത്തിലും മനുഷ്യ ഹൃദയത്തോട് സാമ്യമുണ്ട്. ഹൃദയത്തിന്റെ പേസ്മേക്കറായി പ്രവര്‍ത്തിക്കുന്ന സിനോആട്രിയല്‍ പ്ലെക്സസ് എന്ന ഹൃദയത്തിന്റെ ഒരു പ്രധാന ഭാഗത്തെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വൈവിധ്യമാര്‍ന്ന ന്യൂറോണുകള്‍ കണ്ടെത്തി. ഇവ അസറ്റൈല്‍കോളിന്‍, ഗ്ലൂട്ടാമേറ്റ്, സെറോടോണിന്‍ തുടങ്ങിയ വിവിധ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നുണ്ടെന്ന് കണ്ടെത്തല്‍. ഇത് താളാത്മകമായ വൈദ്യുത പാറ്റേണുകള്‍ സൃഷ്ടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News