യുഎസില്‍ ജനസംഖ്യ കുറയുന്നു; വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രേതനഗരങ്ങളുടെ എണ്ണം കൂടും, റിപ്പോര്‍ട്ട് പുറത്ത്

അമേരിക്കയില്‍ പലയിടങ്ങളിലും പ്രത്യേകിച്ച ഗ്രാമമേഖലകളില്‍ ജനസംഖ്യ കുറഞ്ഞുവരികയാണ്. വര്‍ഷങ്ങള്‍ കഴിയുംതോറും ഈ കുറവ് കൃത്യമായി നടക്കുന്നുമുണ്ട്. ലോകത്തിലെ വമ്പന്‍ രാജ്യങ്ങളിലൊന്നായ യുഎസില്‍ ഈ മാറ്റം ഉണ്ടാക്കാന്‍ പോകുന്നത് ചെറിയ ആഘാതമല്ല. പല പഠനം വിരല്‍ചൂണ്ടുന്നത് പേടിപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യത്തിലേക്കാണ്. യുഎസിലെ ആയിരക്കണിക്കിന് നഗരങ്ങളില്‍ പലതും പ്രേതനഗരങ്ങളാകും എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

ALSO READ:  കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ആൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

വരുന്ന 75 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതായത് 2100 ആകുമ്പോഴെക്കും യുഎസിലെ മൂവായിരത്തോളം നഗരങ്ങളില്‍ പകുതിയോളം പ്രേതനഗരങ്ങളാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാലയളവില്‍ 12 മുതല്‍ 23 ശതമാനം വരെ ഇടിവ് ജനസംഖ്യയിലും ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. നഗരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെടുമെന്നല്ല, മറിച്ച് നഗരങ്ങള്‍ ചുരുങ്ങി ചെറുതാകുകയും പാരിസ്ഥിതികമായ പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്യും. നിര്‍മാണ മേഖലയിലെ ഇടിവുകള്‍ മൂലം സസ്യജാലങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും. എന്നാല്‍ പെട്ടെന്നൊരു ദിവസം ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഈ മാറ്റമുണ്ടാകുമെന്നല്ല പഠനം പറയുന്നത്, പതിയെ ക്രമാനുഗതമായി ഈ മാറ്റം സംഭവിക്കുക തന്നെ ചെയ്യുമെന്നാണ്.

ALSO READ:  ടോയ്‌ലറ്റ് വൃത്തിയാക്കാൻ മടിയാണോ? പരിഹാരം പറഞ്ഞു തരാം; ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഈ വീഡിയോ കണ്ടു നോക്ക്

നഗരങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരികെ പോകും. ഇതോടെ പലവിധത്തിലുള്ള തിരിച്ചടികളും സംഭവിച്ചേക്കാം. ഗതാഗതം, വൈദ്യുതി, ശുദ്ധജലം, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവയിലെല്ലാം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ പുതിയ പഠനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News