ഞെട്ടലോടെ എസ്.യു.വി ആരാധകര്‍; നടുറോഡില്‍ കത്തിയമര്‍ന്ന് കാര്‍; അമ്പരപ്പിക്കും ഈ വീഡിയോ

XUV

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഓടിക്കൊണ്ടിരിക്കെ തീ പടര്‍ന്ന് പിടിച്ച എക്‌സ് യു വി കാറിന്റെ ദൃശ്യങ്ങളാണ്. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും എക്‌സ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ സോഷ്യല്‍മീഡിയയില്‍  പ്രചരിക്കുകയാണ്.

ഗ്രേറ്റര്‍ നോയിഡയിയിലെ ഗാമാ സെക്ടറിന് സമീപം ഓടിക്കൊണ്ടിരിക്കെയാണ് കാറിന് തീപിടിത്തമുണ്ടായത്. മഹീന്ദ്ര എക്സ്യുവി 700 -ന്റെ പുതിയ വാഹനത്തിനാണ് തീ പിടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഗാമാ സെക്ടര്‍ കൊമേഴ്സ്യല്‍ ബെല്‍റ്റിലേക്ക് പോവുകയായിരുന്ന വാഹന ഉടമ മനോജ്, കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചു. ഉടന്‍ തന്നെ അദ്ദേഹം വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു.

Also Read : ഇതൊക്കെയെങ്ങനെ ! മുതലയുമായി ബൈക്കില്‍ പോകുന്ന യുവാക്കള്‍; വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

ഡ്രൈവര്‍ പുറത്തിറങ്ങിയതിന് പിന്നാലെ എസ്‌യുവിയില്‍ തീ ആളിക്കത്തി. പിന്നാലെ വാഹനത്തിലെ പുക ശക്തമാവുകയും തീ പടര്‍ന്ന് പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയെ വിവരമറിയിച്ചു. 30 മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്തെത്തിയ അഗ്‌നി ശമന സേന തീ അണയ്ക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News