ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ഇനി തത്സമയം റിപ്പോര്‍ട്ട് ചെയ്യാം, 5ജി ടാബുകള്‍ കൈമാറി മന്ത്രി

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തത്സമയം രേഖപ്പെടുത്തുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെയും ഭാഗമായി വകുപ്പിന്  നൂതന സംവിധാനങ്ങളോടെയുള്ള ടാബുകള്‍ വിതരണം ചെയ്തു. സംസ്ഥാനതല വിതരണോദ്ഘാടനം സെക്രട്ടറിയേറ്റില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

ഭക്ഷ്യസുരക്ഷ വകുപ്പിന് കീഴിലുള്ള എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്കും ഇനിമുതല്‍ ടാബുകള്‍ ഉപയോഗിക്കാം.

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ എല്ലാ പരിശോധനകളും ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് ഫലപ്രദമായി നടത്തുന്നതിനായാണ് വേഗതയുളള ടാബുകള്‍ ലഭ്യമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ALSO READ: ഷാജന്‍ സ്കറിയയ്ക്കായി ബംഗളൂരുവിലും പുനെയിലും അന്വേഷണ സംഘത്തിന്‍റെ തെരച്ചില്‍

നിലവിലുപയോഗിക്കുന്ന ടാബുകള്‍ വേഗത കുറവും കേടുപാടുകളും കാരണം പരിശോധനകളില്‍ കാലതാമസം നേരിടുന്ന സാഹചര്യമുണ്ടായി. ഇത് പരിഹരിയ്ക്കുന്നതിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കുന്നതിന്റെയും ഭാഗമായാണ് 5 ജി സപ്പോര്‍ട്ടോടു കൂടിയുള്ള അത്യാധുനിക സംവിധാനങ്ങളുള്ള ടാബുകള്‍ സജ്ജമാക്കിയത്.

100 ടാബുകളാണ് വിതരണം ചെയ്തത്. ശേഷിക്കുന്ന 40 ടാബുകള്‍ ഉടന്‍ തന്നെ വിതരണം ചെയ്യുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസുകള്‍ക്ക് 98 കമ്പ്യൂട്ടറുകളും പ്രിന്ററുകളും സജ്ജമാക്കിയിട്ടുണ്ട്. 19.42 ലക്ഷം രൂപ വിനിയോഗിച്ചാണ് ടാബുകളും 62.72 ലക്ഷം രൂപ വിനിയോഗിച്ചാണ് കമ്പ്യൂട്ടറുകളും സജ്ജമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News