ഒരാളുടെ പേരില്‍ ഇനി ഒമ്പത് സിം മാത്രം; ഫോണുകളും നിരീക്ഷിക്കും

പുതിയ ടെലിക്കോം ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുകയാണ്. ഇനി രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഇവ നിയമമാകും. പുതിയ ചട്ടം അനുസരിച്ച് ഒരാളുടെ പേരില്‍ ഒമ്പത് സിം വരെ എടുക്കാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലും ഇത് ആറെണ്ണമാണ്. സൈബര്‍ തട്ടിപ്പുകള്‍ തടയാനായി കൊണ്ടുവന്ന ഈ വ്യവസ്ഥ ലംഘിച്ചാല്‍ 50,000 മുതല്‍ രണ്ടു ലക്ഷം വരെ പിഴയടക്കേണ്ടി വരും.

ALSO READ:സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം ലഭിച്ച എച്ചില്‍ കഷണം വേണ്ടെന്ന് വെക്കാന്‍ ലീഗ് തയ്യാറാകണം: പി പി ഷൈജല്‍

രാജ്യസുരക്ഷയ്ക്ക് അടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യത്തില്‍ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍, ഏതുവിഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണോ അതിന്‍മേലുള്ള സന്ദേശങ്ങള്‍ എന്നിവ നിരീക്ഷിക്കാനും വിലക്കാനും സര്‍ക്കാരിന് ടെലിക്കോം കമ്പനികള്‍ക്ക് നിര്‍ദ്ദേശവും നല്‍കാം.

ALSO READ: ചാഴ്സ് യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

പുതിയ ബില്‍ പാസാകുന്നതോടെ 1885ലെ ടെലിഗ്രാഫ് നിയമം, ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫി നിയമം, 1950ലെ ടെലിഗ്രാഫ് വയേവ്‌സ് നിയമം എന്നിവ പഴങ്കഥയാകും. യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന് വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളില്‍ രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളുടെ നിയന്ത്രണം സര്‍ക്കാരിന് ഏറ്റെടുക്കാം. വേണ്ടിവന്നാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാം.

ALSO READ: തിരക്ക് നിയന്ത്രിക്കാന്‍ കോച്ച് സൗകര്യം വര്‍ധിപ്പിച്ച് റെയില്‍വേ

അതേസമയം ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേങ്ങള്‍ അയച്ചാല്‍ ടെലികോം കമ്പനിക്ക് പിഴ മുതല്‍ സേവനം നല്‍കുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാം. ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപയുമായിരിക്കും പിഴ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News