വിപണി കീഴടക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ടയുടെ അമേസ്. മൂന്നാം തലമുറ അമേസിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. പുത്തന്‍ അമേസിന്റെ അമേസിംഗ് മോഡലാണ് പുറത്തെത്തുന്നതെന്ന് വ്യക്തം. വലിയ ഗ്രില്‍, എല്‍ഇഡി ഹെഡ് ലാമ്പുകള്‍ എന്നിവ വ്യക്തമായി കാണാവുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
എന്‍ജിനെ കുറിച്ചുള്ള വിവരങ്ങളൊന്നും വ്യക്തമല്ലെങ്കിലും അത്യാധുനിക സാങ്കേതിക വിദ്യ, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ഡിസൈന്‍ ഒപ്പം ഹോണ്ട ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിശ്വാസ്യത എന്നിവ ചേര്‍ന്നതായിരിക്കും പുത്തന്‍ അമേസ് എന്നാണ് കമ്പനിയുടെ വാഗ്ദാനം.
ALSO READ: തിക്കണ്ട, തിരക്കണ്ട ട്രെയിൻ ടിക്കറ്റ് ഇനി എളുപ്പം; പുതിയ ‘സൂപ്പർ ആപ്’ അവതരിപ്പിക്കാൻ റെയിൽവേ
2013ല്‍ ആദ്യ കോംപാക്റ്റ് സെഡാന്‍ അമേസ് വിപണയിലെത്തിയപ്പോള്‍ രണ്ടാം തലമുറ അമേസ് 2018ലാണ് നിരത്തിലിറങ്ങിയത്. ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ ഡീസല്‍ എന്‍ജിനുമായാണ് ഈ കാര്‍ 11 വര്‍ഷം മുമ്പ് ഇന്ത്യ നിരത്തിലെത്തിയത്. മലിനീകരണ നിയന്ത്രണത്തെ തുടര്‍ന്ന് ഡീസല്‍ എന്‍ജിന്റെ നിര്‍മാണം തടസപ്പെട്ടെങ്കിലും അമേസിനെന്നും ഒരു അമേസിംഗ് സ്‌പേസ് വാഹനപ്രേമികള്‍ക്ക് ഇടയിലുണ്ട്.
ALSO READ: സ്‌കൂള്‍ കായിക മേള; ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തിരിതെളിയും
അതുകൊണ്ട് തന്നെയാണ് ഏറ്റവും അധികം വില്‍പനയുള്ള വാഹനങ്ങളിലൊന്നായി അമേസ് മാറിയതും. പുത്തന്‍ മാറ്റങ്ങളുമായി അമേസ് വീണ്ടുമെത്തുമ്പോള്‍ വാഹനപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന ആത്മവിശ്വാസം ഹോണ്ടയ്ക്കുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here