ദുബായിലെ ഷെയ്ഖ് റാഷിദ് റോഡിനും ഇന്‍ഫിനിറ്റി പാലത്തിനുമിടയിലെ ഗതാഗതം സുഗമമാക്കാന്‍ പുതിയ മൂന്ന് വരി പാലം തുറന്നു. അല്‍ ഷിന്‍ഡഗ കോറിഡോര്‍ മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതിലൂടെ കൈവരിച്ചതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു.
Read Also: ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി കൂടികാഴ്ച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ
ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് ഇന്റര്‍ സെക്ഷന്‍ മുതല്‍ അല്‍ മിനാ സ്ട്രീറ്റിലെ ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് വരെയാണ് 4.8 കിലോമീറ്റര്‍ നീളമുള്ള പാലം നിര്‍മിച്ചത്. നിലവില്‍ അല്‍ ഷിന്‍ഡഗ കോറിഡോര്‍ മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ 71 ശതമാനം പൂര്‍ത്തിയാക്കിയതായി ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
News Summary: A new three-lane bridge has been opened to ease traffic between Sheikh Rashid Road and the Infinity Bridge in Dubai, marking a major milestone in the fourth phase of the Al Shindagha Corridor Improvement Project, the Roads and Transport Authority (RTA) said.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here