കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ ടൂറിസം സർക്യൂട്ട്; കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയിൽ

ടൂറിസം മേഖലക്ക് കൂടുതൽ ഉണർവ്വ് പകരാൻ കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ കോർത്തിണക്കി ടൂറിസം സർക്യൂട്ട് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തെ ടൂറിസം സാധ്യതകൾ കൂടുതൽ വർദ്ധിപിക്കുന്ന രീതിയിൽ മുഖഛായ തന്നെ മാറ്റുകയാണ്. ഇതിൻ്റെ ഭാഗമായാണ് കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തൻ തീരുമാനം എടുത്തിരിക്കുന്നത്.

Also Read: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികളായ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു

വടകര സാന്റ് ബാങ്ക്‌സ് മുതല്‍ മിനി ഗോവയുള്‍പ്പടെ പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മാസ്റ്റര്‍ പ്ലാൻ. പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്കായി വിനോദസഞ്ചാര വകുപ്പില്‍ നിന്നും തുകയനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തിന്റെ പാരിസ്ഥിതികാഘാത പഠനം നടത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. 2024 ജൂണില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ച് 2025 തുടക്കത്തില്‍ ആദ്യഘട്ട നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Also Read: മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കമന്റിട്ട സംഭവം; എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെതിരെ പൊലീസ് കേസെടുത്തു

ഭാവിയില്‍ കാപ്പാട് മുതല്‍ സാന്റ്ബാങ്ക്‌സ് വരെയുള്ള സ്ഥലങ്ങളെ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി പ്രദേശത്തിന്റെ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ പ്രദേശം ഉൾക്കൊള്ളുന്ന ഇടങ്ങളിലെ എം എൽഎമാരുടെയുടെയും മറ്റ് ജനപ്രതിനിധികളും ഒദ്യോഗസ്ഥരെയും ഉൾകൊള്ളിച്ച് യോഗവും ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News