മാന്നാർ കേസിൽ പുതിയ വഴിത്തിരിവ്; മാപ്പ് സാക്ഷിയാക്കപ്പെട്ട സുരേഷ് കുമാറിനും പങ്കെന്ന് 70 കാരന്റെ വെളിപ്പെടുത്തൽ

മാന്നാർ കൊലപാതകത്തിൽ പുതിയ വഴിത്തിരിവുകൾ കൊലപാതകത്തിൽ മാപ്പ് സാക്ഷിയാക്കപ്പെട്ട സുരേഷ് കുമാറിനും പങ്കെന്ന് നാട്ടുകാർ. 14 വർഷം മുൻപ് രാത്രിയിലാണ് കലയുടെ മൃതദേഹവുമായി മൂന്നുപേർ തന്നെ സമീപിച്ചതെന്ന് മാന്നാർ സ്വദേശിയായ 70 കാരന്റെ വെളിപ്പെടുത്തൽ. കലയെ കൊലപ്പെടുത്തിയ ശേഷം കാറിൽ ഇരുത്തിയിരിക്കുകയായിരുന്നു കഴുത്തിൽ ഷാൾ ഉണ്ടായിരുന്നു ഒപ്പം ജിനുവും പ്രമോദും ഉണ്ടായിരുന്നു മറ്റൊരാൾ ഇരുട്ടത്ത് മാറി നിൽപ്പുണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്ന. കാറിനുള്ളിൽ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള മൺവെട്ടി അടക്കമുള്ള വസ്തുക്കൾ ഉണ്ടായിരുന്നതായും 70 കാരനായ സോമൻ പറയുന്നു.

Also Read: ജമ്മു കശ്മീരില്‍ മൂന്നിടങ്ങളില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; കുല്‍ഗാമില്‍ ഇതുവരെ ഏഴ് ഭീകരരെ വധിച്ചു

വിവരം പുറത്തു പറയാതിരുന്നത് ഇവരുടെ ക്രിമിനൽ പശ്ചാത്തലം ഭയന്നാണ് മാന്നാർ സ്വിച്ച് ഫാക്ടറിയുടെ സമീപമുള്ള കുളത്തിൽ മറവ് ചെയ്യാനാണ് ആദ്യം പ്ലാൻ ചെയ്തത് പിന്നീട് തൊട്ടടുത്തുള്ള പുഴയുടെ അടിയിൽ കുഴിച്ചിടാനും തീരുമാനിച്ചു പിന്നീട് മൃതദേഹം എവിടെയാണ് മറവ് ചെയ്തതെന്ന് തനിക്കറിയില്ലെന്നും 70 കാരനായ സോമൻ പറഞ്ഞു. മാന്നാർ എസ്എൻഡിപി ശാഖാ യോഗവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന ചില പ്രശ്നങ്ങളാണ് ഈ കേസിന് തുമ്പു ഉണ്ടാക്കിയതെന്നാണ് സൂചന.

Also Read: ‘എന്‍റെ പേര് പെണ്ണ്, എന്‍റെ വയസ് 8′, ‘പാട്ടിലെ വരികള്‍ എന്‍റെ അനുഭവമാണ് സാങ്കൽപ്പികമല്ല’; വേദനിപ്പിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ഗൗരി ലക്ഷ്‌മി

നിലവിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിൽ ആണെന്നും നാട്ടുകാർ പറയുന്നു കൊലപാതകത്തിൽ അനിലിന് നിർണായക പങ്കുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഈ കേസിൽ കൂടുതൽ തെളിവുകൾ ലഭ്യമാകുകയുള്ളൂ. പ്രതിയെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് വേഗത്തിലാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News