ആന്തരികാവയവങ്ങളുടെ പരുക്കുകള്‍ കണ്ടെത്തുന്ന പുതിയ ടെക്‌നോളജി അവലംബിച്ച് ഗവേഷകര്‍. കാലിഫോര്‍ണിയ സാന്‍ ഡീഗോ സര്‍വകലാശാലയിലെ ഗവേഷകരാണ് ആന്തരികാവയവങ്ങളുടെ പരുക്കുകള്‍ അടക്കം കണ്ടെത്തുന്ന അള്‍ട്രാസൗണ്ട് സെന്‍സര്‍ വികസിപ്പിച്ചത്. ലിവര്‍ സിറോസിസ്, ഫൈബ്രോസിസ്, ടെന്നീസ് എല്‍ബോ, കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങളും ഈ സെന്‍സറിലൂടെ നിരീക്ഷിക്കാനാകും.
വലിച്ചുനീട്ടാന്‍ സാധിക്കുന്ന തരത്തിലുള്ള അള്‍ട്രാസോണിക് സെന്‍സറിന് ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് നാല് സെന്റീമീറ്റര്‍ വരെ ആഴത്തിലുള്ള ടിഷ്യൂകളുടെ 3ഡി ഇമേജിംഗ് സാധ്യമാക്കാന്‍ കഴിയും. അള്‍ട്രാസോണിക് ടിഷ്യു നിരീക്ഷണത്തിന്റെ നിലവിലെ രീതികള്‍ക്ക് ദീര്‍ഘകാല ബദല്‍ നല്‍കുന്നതാണ് കംപ്രഷന്‍ എലാസ്റ്റോഗ്രാഫി എന്ന സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള പുതിയ കണ്ടുപിടിത്തം.
അള്‍ട്രാസൗണ്ട് അടിസ്ഥാനമാക്കിയുള്ള കംപ്രഷന്‍ എലാസ്റ്റോഗ്രാഫി ഗവേഷണത്തിലും ക്ലിനിക്കല്‍ പ്രാക്ടീസിലും വ്യാപകമായി ഉപയോഗിച്ചുവരുന്നവയാണ്. കായിക പരുക്കുകളുടെ കാര്യത്തില്‍ പേശികള്‍, ടെന്‍ഡോണുകള്‍, ലിഗമെന്റുകള്‍ എന്നിവ നിരീക്ഷിക്കാനും പുതിയ സെന്‍സര്‍ ഉപയോഗിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here