പ്രത്യേക പ്രദർശനങ്ങൾ ലിയോയ്ക്ക് ഇല്ല; റിലീസിന് മുൻപ് ആരാധകർ വിഷമത്തിൽ

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിജയ് ചിത്രം ‘ലിയോ’ റിലീസിനെത്തുന്നു. ഇതിനോട് അനുബന്ധിച്ച് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലർ ഇന്ന് റിലീസ് ചെയ്യും. എല്ലാ സുപ്പർ താര ചിത്രങ്ങൾക്കും തമിഴ് നാട്ടിൽ ഉണ്ടാകുന്ന ട്രെയിലറിന്റെ പ്രത്യേക പ്രദർശനങ്ങൾ ലിയോയ്ക്ക് ഇല്ല എന്ന വിവരമാണ് പുറത്തുവരുന്നത്.

ALSO READ:യുഎഇ ദേശീയ അസംബ്ലിയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ റിമോട്ട് വോട്ടിംഗ് ആംരംഭിച്ചു

ആരാധകരുടെ തിരക്ക് മൂലമാണ് ട്രെയിലറിന്റെ പ്രത്യേക പ്രദർശനത്തിന് പൊലീസ് അനുമതി നിഷേധിച്ചതെന്നാണ് വിവരം.ഇത് ആരാധകരെ നിരാശയിലാക്കി.
എന്നാൽ ലിയോക്ക് മാത്രമാണോ അതോ ഇനി വരുന്ന എല്ലാ ചിത്രങ്ങൾക്കും ഈ വിലക്ക് ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ആശങ്ക.

ALSO READ:യുഎഇ ദേശീയ അസംബ്ലിയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ റിമോട്ട് വോട്ടിംഗ് ആംരംഭിച്ചു

നേരത്തെ സെപ്റ്റംബർ 30 ന് ചെന്നൈയിൽ വച്ച് നടക്കാനിരുന്ന ലിയോ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. ഒക്ടോബർ 19നാണ് ലിയോയുടെ റിലീസ്. വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. സഞ്ജയ് ദത്ത്, അർജുൻ സർജ, തൃഷ, ഗൗതം മേനോൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, ബാബു ആന്റണി, മിഷ്‌കിൻ, മാത്യു തോമസ്, തുടങ്ങിയവർ ആണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News