മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേഷൻ; പ്രതീക്ഷയിൽ ആരാധകർ

മോഹൻലാലിനെ നായകനാക്കി മലൈക്കോട്ടൈ വാലിബന്റെ ഓഡിയോ ലോഞ്ച് നാളെ നടക്കുമെന്ന അപ്‌ഡേഷൻ ആണ് പുതുതായി ആരാധകർക്കിടയിൽ പ്രതീക്ഷയുണർത്തുന്നത്. കൊച്ചിയിൽ വെച്ചായിരിക്കും ഓഡിയോ ലോഞ്ച് നടക്കുകയെന്നാണ് സോഷ്യൽമീഡിയ വഴി പുറത്തുവരുന്ന വിവരം. മോഹൻലാൽ അടക്കമുള്ള എല്ലാ അഭിനേതാക്കളും ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ എത്തും.

ALSO READ:സമുദ്രാതിർത്തി ലംഘിച്ചെന്ന ആരോപണം; 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിൽ അറസ്റ്റ് ചെയ്തു
അതേസമയം നാളെ തന്നെ ചിലപ്പോൾ ട്രെയിലർ റിലീസ് ചെയ്യുമെന്നും ചർച്ചകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുക. ഏറെ നാളായി സിനിമാസ്വാദകർ കാത്തിരിക്കുന്നൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ . ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആദ്യദിനം മുതൽ മികച്ച കളക്ഷനും വാലിബന് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നുണ്ട്.

ALSO READ: കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി; സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്

അതേസമയം ‘മലൈക്കോട്ടൈ വാലിബ’നിലെ മോഹൻലാൽ കഥാപാത്രം എങ്ങനെ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. വാലിബന്റേതായി വരുന്ന അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി, സുചിത്ര തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News