മണിക്കൂറുകൾ മാത്രം ബാക്കി; പുതിയ അപ്ഡേഷനുമായി മമ്മൂട്ടി ചിത്രം ഭ്രമയുഗം

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ മലയാളം ടീസർ നാളെ വൈകിട്ട് 5 മണിക്ക് റീലിസ് ചെയ്യും. ഭ്രമയുഗത്തിന്റെ ഈ ഏറ്റവും പുതിയ അപ്‌ഡേഷൻ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചു. ഇതോടെ ഭ്രമയുഗത്തിന്റെ ടീസറിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഈ വർഷം റീലിസ് ആകുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രവും ഭ്രമയുഗമാണ് .

ALSO READ: ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ആഗോള മലയാളി പ്രവാസി സംഗമം; മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ആണ് സംവിധാനം ചെയ്യുന്നത്.ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയെ സംബന്ധിച്ചും മമ്മൂട്ടിയെ സംബന്ധിച്ചും ചിത്രം വേറിട്ടൊരു പുതു അനുഭവം നൽകും എന്ന് മുന്നേ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിച്ചിരുന്നു.31 ദിവസത്തെ ചിത്രീകരണമാണ് വേണ്ടിവന്നത്.

പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള ബാനര്‍ ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്ഷനാണ് ഭ്രയമുഗം.

പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് ഭ്രയമുഗത്തിന്റെ സംഭാഷണം ഒരുക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കൊച്ചിയും ഒറ്റപ്പാലവുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

ALSO READ: ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 ന്; വിപുലമായ ക്രമീകരണങ്ങളുമായി സർക്കാർ വകുപ്പുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News