മമ്മൂട്ടി ചിത്രം ‘ടർബോ’യിലൂടെ സുനിൽ മലയാളത്തിലേക്ക്

മമ്മൂട്ടിയുടെ അടുത്ത ചിത്രമായ ടർബോ യുടെ അപ്ഡേറ്റുകളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ഇപ്പോൾ ഇതാ തെലുങ്കിലെ ഒരു പ്രമുഖ നടൻ ചിത്രത്തിന്റെ ഭാ​ഗമായിരിക്കുകയാണ് എന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്.

Also read:മോതിരം കൈമാറി കാളിദാസ് ജയറാമും തരിണി കലിംഗരും

നായകനായും വില്ലനായും കൊമേഡിയനായും തെലുങ്കിലും തമിഴിലും തിളങ്ങുന്ന നടൻ സുനിൽ മമ്മൂട്ടി ചിത്രത്തിൽ നിർണായകവേഷത്തിൽ എത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. ടർബോയുടെ നിർമാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഈക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ എന്തായിരിക്കും താരത്തിന്റെ വേഷമെന്ന് പുറത്തുവിട്ടിട്ടില്ല. ഈ ചിത്രത്തിലൂടെ സുനിൽ മലയാളത്തിൽ അരങ്ങേറ്റം കുറിക്കും. കാർത്തി നായകനായ ജപ്പാനാണ് സുനിൽ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം.

Also read:“അയോധ്യ രാമക്ഷേത്രത്തെ എതിര്‍ക്കേണ്ട ആവശ്യമില്ല, സ്വാഗതം ചെയ്യുന്നു”: സച്ചിന്‍ പൈലറ്റ്

ടർബോ ന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും കൈകാര്യം ചെയ്യും. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർ​ഗീസാണ് ചിത്രത്തിന് സം​ഗീതം നൽകുന്നത്.
ഷമീർ മുഹമ്മദ് സിനിമയുടെ ചിത്രസംയോജനം നിർവ്വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News