ഈ താരങ്ങൾ ‘ദളപതി 68’ൽ; പ്രതീക്ഷയുമായി വിജയ് ആരാധകർ

മികച്ച പ്രതികരണവുമായി വിജയ് ചിത്രം ലിയോ തിയറ്ററുകളിൽ മുന്നേറുകയാണ്. അടുത്ത വിജയ് ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. വിജയ് സംവിധായകന്‍ വെങ്കിട് പ്രഭുവുമായി ചേര്‍ന്നാണ് അടുത്ത ചിത്രം ദളപതി 68 ചെയ്യുന്നത്. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ALSO READ:എല്ലാവരും പലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരണം; മലാല യൂസഫ്‌സായി

ഇപ്പോഴിതാ ചിത്രത്തിലെ മറ്റ് താരങ്ങളെ സംബന്ധിച്ച് വാര്‍ത്തയാണ് ഏറെ ചര്‍ച്ചയാകുന്നത്. നടന്‍ പ്രശാന്ത് ദളപതി 68ല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് ഇതില്‍ പ്രധാന വിവരം. ഒരു കാലത്ത് തമിഴ് സിനിമയില്‍ വിജയിയെക്കാള്‍ മൂല്യമുണ്ടായിരുന്ന നടനാണ് പ്രശാന്ത്. ഫിലിം ജേര്‍ണലിസ്റ്റ് ചെറു ബാലുവാണ് ഈ വിവരം പുറത്തുവിട്ടത്.

ALSO READ:നായയെ ഗേറ്റിൽ കെട്ടിത്തൂക്കി കൊന്നു; മൂന്ന് പേര്‍ അറസ്റ്റിൽ

.ടൈറ്റില്‍ അടക്കം അടുത്ത മാസം എത്തിയേക്കും.പ്രശാന്തിന് ഒരു കരിയര്‍ ബ്രേക്ക് നല്‍കുന്ന റോളായിരിക്കും ദളപതി 68ലേത് എന്നാണ് വിവരം. അതുപോലെ പഴയകാല നായകന്‍ മോഹനും ദളപതി 68 ല്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് മറ്റൊരു പ്രധാന വിവരം.മലയാളത്തില്‍ നിന്നും ജയറാം ഈ ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമെ ഇതിന്റെ വിവരങ്ങൾ അറിയാൻ കഴിയൂ.ചെന്നൈയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News