വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇനി എങ്ങനെ കാണാമെന്നറിയണോ?; ന്യു അപ്പ്‌ഡേറ്റ് ഓണ്‍ ദ വേ!

വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റുകളുടെ റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിറ്റികളില്‍ റിമൈന്‍ഡര്‍ അപ്പ്‌ഡേറ്റ്, വാട്ട്‌സ്ആപ്പ് ചാറ്റ് ഫില്‍റ്റര്‍ എന്നിവയ്ക്ക് പിന്നാലെ വാട്ട്്‌സ്ആപ്പ് സ്റ്റാറ്റസുകളിലാണ് ഇനി മാറ്റം വരുന്നത്.

ALSO READ:  ‘ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടി’: സീതാറാം യെച്ചൂരി

സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം 30 സെക്കന്റില്‍ നിന്നും 1 മിനിറ്റായി മാറ്റിയതിന് പുറമേയാണ് ഈ അപ്പ്‌ഡേഷന്‍. സ്റ്റാറ്റസ് അപ്പ്‌ഡേറ്റ് ട്രേയിലാണ് പുത്തന്‍ പരിഷ്‌കരണം. അതായത് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്പ്‌ഡേറ്റ്‌സ് ഇന്റര്‍ഫെയ്‌സില്‍ വ്യത്യസ്തയാണ് പരീക്ഷിക്കുന്നത്.

വലുതും ലംബവുമായ രീതിയില്‍ തമ്പ്‌നെയില്‍സ് കാണാന്‍ കഴിയും ഇതിലൂടെ മറ്റുള്ളവര്‍ ഇട്ടിരിക്കുന്ന സ്റ്റാറ്റസിന്റെ നല്ലൊരു ‘ലുക്ക്’ ആകും ലഭിക്കുക. ഉപഭോക്താക്കളുടെ പ്രൊഫൈല്‍ പിക്ച്ചറിന്റെ വലുപ്പത്തിലാണ് ഇപ്പോള്‍ സ്റ്റാറ്റസ് അപ്പ്‌ഡേറ്റ് കാണാനാകുക, സ്റ്റാറ്റസ് ഓപ്പണാക്കാതെ എന്താണെന്ന് വ്യക്തമാകുക പ്രയാസമാണ്. പുതിയ സ്റ്റാറ്റസ് പ്രകാരം ഇവ ഓപ്പണാക്കാതെ തന്നെ എന്താണ് അപ്പ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് അറിയാന്‍ സാധിക്കും.

ALSO READ: ‘നേതൃത്വം സംഘപരിവാറിന് നട തുറന്നുകൊടുത്തു’: തൃശൂരിൽ കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ്

ഇതിലൂടെ നമുക്ക് പ്രിയപ്പെട്ടതും ആവശ്യമായതുമായ സ്റ്റാറ്റസുകള്‍ മാത്രം തെരഞ്ഞെടുക്കാനും എളുപ്പമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News