വാട്‌സ്ആപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് കീഴില്‍ ഇനിമുതൽ പ്രൊഫൈല്‍ വിവരങ്ങള്‍ കാണാം; പുതിയ ഫീച്ചറിനായി ഉപയോക്താക്കള്‍

ഏറ്റവും പുതിയ അപ്‌ഡേറ്റിൽ വാട്‌സ്ആപ്പ് ചാറ്റ് വിന്‍ഡോയ്ക്ക് കീഴില്‍ ഇനിമുതൽ പ്രൊഫൈല്‍ വിവരങ്ങള്‍ കാണിക്കും. ആന്‍ഡ്രോയിഡിലുള്ള വാട്‌സ്ആപ്പ് ബീറ്റയില്‍ ഈ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങി. ഉപയോക്താക്കള്‍ ഓഫ് ലൈനിലാണെങ്കില്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് അവരുടെ പേരിന് താഴെ കാണുകയും അവര്‍ ഓണ്‍ലൈന്‍ ആണെങ്കില്‍ ലാസ്റ്റ് സീനും സ്റ്റാറ്റസും മാറി മാറി കാണിക്കുകയും ചെയ്യും. ഇത് ചാറ്റ് വിന്‍ഡോയില്‍ നിന്ന് ഉപയോക്താവിന്റെ സ്റ്റാറ്റസ് വേഗം ചെക്ക് ചെയ്യാന്‍ സഹായിക്കും. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. എന്നാൽ ഐഒഎസില്‍ ഫീച്ചര്‍ എപ്പോഴെത്തുമെന്നതില്‍ വ്യക്തതയില്ല.

also read: കുട്ടിക്കൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു, ദൃക്‌സാക്ഷികളായ കോളേജ് വിദ്യാര്‍ത്ഥികള്‍ പറയുന്നു; വീഡിയോ

കഴിഞ്ഞ ദിവസമാണ് വാട്‌സ്ആപ്പ് എഐ ചാറ്റ്ബോട്ടിന്റെ വാര്‍ത്ത പുറത്തുവന്നത്. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഷോര്‍ട്ട്കട്ട് ബട്ടണ്‍ പോലുള്ള നിരവധി പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്. കൂടാതെ ഗ്രൂപ്പ് ചാറ്റിലെ പുതിയ വോയ്സ് ചാറ്റുകള്‍, ഇമെയില്‍ സ്ഥിരീകരണം തുടങ്ങിയ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

also read: ക്യാമ്പസുകളിലെ പരിപാടികള്‍ക്ക് പെരുമാറ്റച്ചട്ടം ഉടനെ: മന്ത്രി ഡോ.ആര്‍ ബിന്ദു

കമ്പനിയുടെ ബ്ലോഗില്‍ പറയുന്നത് അനുസരിച്ച് മെറ്റയുടെ എഐ മോഡലായ Llama 2നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ചില വാട്‌സ്ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈകാതെ ഈ ഫീച്ചര്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News