1.15 ലക്ഷം രൂപയ്ക്ക് ബജാജിന്റെ ഇ-സ്‌കൂട്ടര്‍ വിപണി സ്വന്തമാക്കി; കണക്ടിവിറ്റി ഫീച്ചറുകള്‍ ഉൾപ്പെടെ ചേതക് അര്‍ബനിൽ

ചേതക് എന്ന ഐതിഹാസിക പേരിനോടുള്ള ഇഷ്ടവും മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് വേറിട്ടുള്ള രൂപവും ചേര്‍ന്നതോടെ ചേതക് ഇ-സ്‌കൂട്ടര്‍ വിപണി ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ജനപ്രിയമായ ഒരു മോഡലാണ് ബജാജിന്റെ ചേതക് ഇ-സ്‌കൂട്ടര്‍. ഇപ്പോഴിതാ നിരത്തുകളില്‍ കൂടുതല്‍ സജീവമാകുന്നതിനായി ചേതക് അര്‍ബൻ എന്ന പുതിയ ഒരു വേരിയന്റ് കൂടി എത്തിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നഗരപ്രദേശങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് ഈ സ്‌കൂട്ടര്‍ ഒരുങ്ങിയിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

also read: രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? എങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ പുട്ട്

ചേതക് അര്‍ബന്‍ ഡിസൈനില്‍ അഴിച്ചുപണികള്‍ നടത്താതെ മെക്കാനിക്കലായി ചെറിയ മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്. ഈ മോഡലിന് 1.15 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മാറ്റ് കോര്‍സ് ഗ്രേ, സൈബര്‍ വൈറ്റ്, ബ്രൂക്ക്‌ലിന്‍ ബ്ലാക്ക്, ഇന്‍ഡിഗോ മെറ്റാലിക് എന്നീ നാല് നിറങ്ങളിലാണ് ചേകത് അര്‍ബന്‍ വിപണിയില്‍ എത്തുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 113 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ഈ വേരിയന്റ് സംബന്ധിച്ച് നിര്‍മാതാക്കളുടെ അവകാശവാദം. 2.9 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ചേതക്കിന്റെ ഈ പുതിയ പതിപ്പിന് കരുത്തേകുന്നത്.

also read: കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കഴിയാത്തതാണെന്ന് കണക്കുകള്‍

പ്രീമിയത്തില്‍ നിന്ന് അര്‍ബന്‍ മോഡല്‍ വന്നിട്ടുള്ള മാറ്റം ചാര്‍ജിങ്ങ് സമയത്തിലുള്ള വ്യത്യാസമാണ്. 800 വാട്ട് ഓണ്‍ബോര്‍ഡ് ചാര്‍ജറായിരുന്നു പ്രീമിയം മോഡലില്‍ നല്‍കിയിരുന്നത്. എന്നാല്‍, അര്‍ബന്‍ മോഡലില്‍ 650 വാട്ട് ചാര്‍ജറാണ് നല്‍കിയിട്ടുള്ളത്. അഞ്ച് മണിക്കൂറോളം സമയമാണ് ഇത് ഉപയോഗിച്ച് ബാറ്ററി നിറയാന്‍ വേണ്ടതെന്നാണ് വിലയിരുത്തലുകള്‍.

എല്‍.സി.ഡി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഈ സ്‌കൂട്ടറുകളില്‍ സ്റ്റാന്റേഡ് ഫീച്ചറായി ചേതക് അര്‍ബന്‍ നല്‍കിയിട്ടുണ്ട്. ഈ മോഡലിലെ ഉയര്‍ന്ന വേരിയന്റായ ടെക്പാക്കില്‍ സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, റിവേഴ്‌സ് മോഡ്, ഹില്‍ ഹോള്‍ഡ് തുടങ്ങിയ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. ഇതിലെ ഇക്കോ മോഡില്‍ പരമാവധി 63 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ സാധിക്കും. സ്‌പോര്‍ട്‌സ് മോഡില്‍ പരമാവധി 73 കിലോമീറ്റര്‍ വേഗതയും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News