പുതിയ വാഹനത്തിന് ഇനി രണ്ടു ദിവസത്തിനകം രജിസ്‌ട്രേഷന്‍; അറിയാം ഈ കാര്യങ്ങള്‍

വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ‘Vahan’ പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കിയാല്‍ രണ്ടുപ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ചു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കും. ഏതെങ്കിലും രേഖകളുടെ കുറവുകാരണം അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത് വ്യക്തമായി രേഖപ്പെടുത്തണം.

ALSO READ ;സന്തോഷ് ട്രോഫി; കേരളം ഇന്ന് ഗോവയെ നേരിടും

പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ‘Vahan’ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ട പ്രകാരം ആവശ്യപ്പെടുന്ന രേഖകള്‍ മാത്രം മതി.വാഹനം ഒരു സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആ വ്യക്തികളുടെ ആധാര്‍, പാന്‍ വിവരങ്ങള്‍ വേണമെന്ന് നിര്‍ബന്ധിക്കരുത്. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ പേരിലുള്ള PAN, TAN വിവരങ്ങള്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

ALSO READ ; സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവം; ഒരാൾ കസ്റ്റഡിയിൽ

വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള അപേക്ഷയില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ട പ്രകാരം നോമിനി വയ്ക്കണമെന്ന് നിര്‍ബന്ധമില്ല. നോമിനിയുടെ പേര് വയ്ക്കുകയാണെങ്കില്‍ മാത്രമേ നോമിനിയുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടേണ്ടതുള്ളൂ.

ALSO READ ; കൈരളി ടിവി ജ്വാല അവാര്‍ഡുകള്‍ വിതരണം ചെയ്തു; ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി ജിലു മോള്‍ മരിയറ്റ് തോമസ്

സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്, തസ്തിക, വിലാസം, നല്‍കിയ തീയതി രേഖപ്പെടുത്തിയത്, അല്ലെങ്കില്‍ ഓഫീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനത്തിലെ ലെറ്റര്‍ പാഡില്‍ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഉള്ള സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജീവനക്കാരുടെ സാലറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മാര്‍ച്ച് ഒന്നു മുതല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News