കുരുന്നുകള്‍ക്ക് തുണയായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍, ഒപ്പം ബേബി മെമ്മോറിയല്‍ ആശുപത്രിയും

നടന്‍ മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ച വിശ്വാന്തി ഫൗണ്ടേഷനും ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ജീവകാരുണ്യ സംരംഭമായ സ്റ്റെപ്പ് ഫോര്‍വേഡിന് കണ്ണൂരില്‍ തുടക്കം. എല്ലിന് വൈകല്യമുള്ള നിര്‍ദ്ധരായ 25 കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി നടത്തികൊടുക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

ആതുരസേവനരംഗത്ത് മലബാറിലെ പ്രശസ്തമായ ബേബി മെമോറിയല്‍ ഹോസ്പിറ്റലിന്റെ കണ്ണൂരിലുള്ള ആശുപത്രിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിലാണ് ‘സ്റ്റെപ്പ് ഫോര്‍വേഡ്’ ഉദ്ഘാടനം ചെയ്തത്. നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ALSO READ: തൃശൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു; പിൻസീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം

കണ്ണൂരുമായി നാല്‍പതുവര്‍ഷത്തെ ബന്ധമുണ്ടെന്നും, ബേബി മെമോറിയല്‍ ഹോസ്പ്റ്റലുമായി വര്‍ഷങ്ങളുടെ ആത്മബന്ധമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഡോ കെ.ജി അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ ആദര്‍ശത്തിലടിയുറച്ച് വളരുന്ന ബേബി മെമോറിയല്‍ സമൂഹത്തിന് പലരീതിയിലും കൈത്താങ്ങായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്റ്റെപ് ഫോര്‍വേഡ് എന്ന സ്വപ്‌നസംരഭം ബേബി മെമോറിയലുമായി ചേര്‍ന്ന് നടപ്പിലാക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശ്വശാന്തി ഫൗണ്ടേഷന്‍ ഇതിനോടകം ഒട്ടനവധി ജീവകാരുണ്യ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി നടത്തിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News