ആദ്യമായി ആധാറിന് അപേക്ഷിക്കുന്ന 18 വയസ്സിന് മുകളിലുള്ളവരുടെ വെരിഫിക്കേഷൻ കടുപ്പിക്കാൻ യുഐഡിഎഐ . പാസ്‌പോര്‍ട്ടിന് സമാനമായ ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടപ്പാക്കാന്‍ ആണ് യുഐഡിഎഐ തയ്യാറെടുക്കുന്നത്. ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് അതത് സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂർത്തിയാക്കുക.
18 വയസ്സിന് മുകളിലുള്ളവരില്‍ ആദ്യമായി ആധാറിന് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട ആധാര്‍ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാരും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരുമായിരിക്കും ഫിസിക്കല്‍ വെരിഫിക്കേഷന് നേതൃത്വം നല്‍കുക. ജില്ലാ തലത്തിലും സബ് ഡിവിഷണല്‍ തലത്തിലുമാണ് ഇവരെ നിയോഗിക്കുക.180 ദിവസത്തിനകം ആധാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവിധമായിരിക്കും ക്രമീകരണം ഒരുക്കുക.
സര്‍വീസ് പോര്‍ട്ടല്‍ വഴിയുള്ള വെരിഫിക്കേഷന്‍ നടപടിക്കായി മുന്‍പ് ഇത്തരം അപേക്ഷകളിലെ വിവരങ്ങളുടെ ആധികാരികത ആദ്യം പരിശോധിക്കും. സര്‍വീസ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന മുഴുവന്‍ വെരിഫിക്കേഷന്‍ റിക്വസ്റ്റുകള്‍ക്കും മേല്‍നോട്ടം വഹിക്കുക സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ ആയിരിക്കും.
ALSO READ: പാചകവാതക ബുക്കിങ്ങിന് ഇനി പുതിയ നമ്പറുകൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here