‘ഉടുപ്പില്‍ മുഴുവന്‍ വേറെ മണമാണോ?, ഭാര്യയ്ക്ക് പോലുമില്ലാത്ത കുശുമ്പ്’; മണംപിടിച്ച് പിണങ്ങിയ ‘കുവി’

‘കുവി’യെ ആരും മറക്കാന്‍ ഇടയില്ല. പൊട്ടിമുടി ദുരന്ത സമയത്ത് വാര്‍ത്തയായ അതേ കുവി തന്നെ. നിലവില്‍ കേരള പൊലീസിന്റെ കെ9 സ്‌ക്വാഡിലെ ഡോഗ് ട്രെയിനറായ അജിത്ത് മാധവന്റെ സംരക്ഷണയിലാണ് കുവി. ഇപ്പോഴിതാ കുവിയുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. അജിത്തിനോടുള്ള കുവിയുടെ സ്‌നേഹം വ്യക്തമാക്കുന്നതാണ് ആ വീഡിയോ.

Also Read- വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ചോദിച്ചു; ഉത്തർപ്രദേശിൽ വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം

കഴിഞ്ഞ ദിവസം അജിത്ത് ഒരു സുഹൃത്തിനൊപ്പം യാത്ര ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ നായയും ഒപ്പമുണ്ടായിരുന്നു. ആ നായയെ വെറ്ററിനറി ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയതായിരുന്നു. തിരികെ വീട്ടിലെത്തിയ തന്നെ കുവി അരിച്ചുപെറുക്കി മണംപിടിച്ചെന്നാണ് അജിത്ത് പറയുന്നത്.

Also Read- പൊന്മാനെ പിടികൂടി ശ്വാസം മുട്ടിച്ചും തൂവലുകളില്‍ പിടിച്ചുവലിച്ചും ക്രൂരത; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്

ഇതിനിടെ ‘ഉടുപ്പില്‍ മുഴുവന്‍ വേറെ മണമാണോ’ എന്ന് അജിത്ത് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. തന്റെ ഭാര്യയ്ക്ക് പോലും ഇത്രയും കുശുമ്പില്ലെന്നാണ് അജിത്ത് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News