ഗോപി സുന്ദറുമായുള്ള വേര്‍പിരിയല്‍ വാര്‍ത്തയ്ക്കിടെ പുതിയ വീഡിയോയുമായി അമൃത; കമന്റുമായി ആരാധകര്‍

അമൃത സുരേഷും ഗോപി സുന്ദറും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മകള്‍ പാപ്പുവുമായി ഒന്നിച്ചുള്ള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് അമൃത. ‘ഓമന തിങ്കള്‍ കിടാവോ’യെന്ന ഗാനവും വീഡിയോയില്‍ കേള്‍ക്കാം.

അമൃതയും ഗോപി സുന്ദറും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകളായിരുന്നു ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഇടം നേടിയിരുന്നത്. ഇരുവരും സോഷ്യല്‍മീഡിയകളില്‍ അണ്‍ഫോളോ ചെയ്തതും ഇരുവരും പ്രണയമാണെന്ന് വെളിപ്പെടുത്തി എഴുതിയ പോസ്റ്റ് പിന്‍വലിച്ചതുമാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്.

Also Read : ‘കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’; വൈറലായി അഭയ ഹിരൺമയിയുടെ പോസ്റ്റ്

എന്നാല്‍ ഇത്തരം വാര്‍ത്തകളുടെ സത്യാവസ്ഥ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. പ്രണയ പോസ്റ്റൊഴികെ ഒന്നിച്ചുള്ള ഫോട്ടോകളൊക്കെ ഇരുവരുടെയും ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോഴും ഉണ്ട്. വേര്‍പിരിയല്‍ അഭ്യൂഹ വാര്‍ത്തയില്‍ അമൃതയോ ഗോപി സുന്ദറോ പ്രതികരിച്ചിട്ടില്ല.

നിരവധി ആളുകളാണ് അമൃതയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. ഒരുപാട് ആളുകള്‍ അമൃതയെ പിന്തുണച്ചും നിരവധി ആളുകള്‍ അമൃതയെ വിമര്‍ശിച്ചും കമന്റുകള്‍ ഇടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News