വാട്ടര്‍മെട്രോയുടെ പുതിയ റൂട്ട് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും: മന്ത്രി പി രാജീവ്

വാട്ടര്‍മെട്രൊയുടെ പുതിയ റൂട്ട് 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 17.5 ലക്ഷം ആളുകള്‍ വാട്ടര്‍ മെട്രൊയില്‍ കയറി. ഫോര്‍ട്ട് കൊച്ചി സര്‍വീസ് ഉടന്‍ ആരംഭിക്കും. ഭരണഘടന പരമായ അവകാശമാണ് കേരളത്തിന് ലഭിച്ചതെന്ന് സുപ്രീം കോടതി ഉത്തരവില്‍ അദ്ദേഹം പ്രതികരിച്ചു. കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത് നിയമസഭയാണ്. കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ വക്താക്കളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  സിഎഎ നിയമങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

അതേസമയം സിഎഎ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസാണെന്നും അത് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൗരത്വം നിര്‍ണയിക്കുന്നതില്‍ മതം പാടില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കരുത്. ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  തെരഞ്ഞെടുപ്പിൽ കൂറുമാറ്റക്കാരെ വിശ്വസിക്കാൻ കഴിയില്ല; വിശ്വസിച്ച് വോട്ട് ചെയ്യാൻ കഴിയുന്നത് ഇടത് പക്ഷത്തിന് മാത്രം: എം മുകുന്ദൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News