വാട്സ്ആപ്പില്‍ ഗ്രൂപ്പ് ചാറ്റുകള്‍ ശല്യമാകുന്നുണ്ടോ ? പുതിയ കിടിലന്‍ അപ്‌ഡേറ്റ്

WHATSAPP

വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന പലരുടേയും വലിയ പ്രശ്‌നമാണ് ഗ്രൂപ്പ് സന്ദേശങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യാനായി പുതിയ അപ്ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ മുന്‍ഗണന പ്രകാരം ഗ്രൂപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് ഫീച്ചര്‍.

വാബീറ്റ ഇന്‍ഫായുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റേഴ്സിന് ലഭ്യമാണ്. ഓരോ സന്ദേശത്തിനും അലേര്‍ട്ടുകള്‍ ലഭിക്കുന്നതിനുപകരം, ഉപയോക്താക്കള്‍ക്ക് അറിയിപ്പുകള്‍ പരിമിതപ്പെടുത്തുന്നതിനും നേരിട്ട് ഇടപെടാനും ഫീച്ചറിലൂടെ കഴിയും.

Also Read : എല്ലാവരും ഓടിക്കോ കരടി വരുന്നേ! ഇന്‍ഷുറന്‍സ് പണം തട്ടാന്‍ ആൾമാറാട്ടം, ഒടുവിൽ നനഞ്ഞ പടക്കമായി അഴിക്കുള്ളിലേക്ക്

മെന്‍ഷന്‍ ചെയ്ത് വരുന്ന ഗ്രൂപ്പ് സന്ദേശങ്ങള്‍ മാത്രം നോട്ടിഫിക്കേഷന്‍ ലഭിക്കത്തക്ക വിധമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ലഭ്യമായതായും ബീറ്റ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.

അത്യാവശ്യം വേണ്ട സന്ദേശങ്ങള്‍ മാത്രം ശ്രദ്ധിക്കാന്‍ ഫീച്ചര്‍ സഹായിക്കും.ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പരീക്ഷണത്തിലാണ് വാട്സ്ആപ്പ്. കൂടുതല്‍ അംഗങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ കൂടുതല്‍ സന്ദേശങ്ങള്‍ എത്തുന്ന ഗ്രൂപ്പുകളിലോ തങ്ങള്‍ക്ക് ആവശ്യമുള്ള സന്ദേശങ്ങള്‍ക്ക് മാത്രം പ്രതികരിക്കാന്‍ ഇത് സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News