‘ഹായ് മിസ്സിനൊപ്പം ഞാനും’; ജീവിതകാലം മുഴുവൻ സ്നേഹ മധുരം കിനിയുന്ന സമ്മാനം കുഞ്ഞുങ്ങൾക്ക് നൽകി അധ്യാപിക

new-year-gift

മൂന്നാം ക്ലാസിന്റെ മധുരം ജീവിതകാലം മുഴുവനുമോര്‍ക്കാന്‍ കുട്ടികള്‍ക്ക് അധ്യാപികയുടെ വേറിട്ട പുതുവത്സര സമ്മാനം. മേലാങ്കോട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂളിലെ മൂന്നാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് അധ്യാപിക ബിഞ്ജുഷ മേലത്താണ് തൻ്റെയും കുട്ടിയുടെയും ചിത്രവും സന്ദേശവും അടങ്ങുന്ന കപ്പ് പുതുവത്സര സമ്മാനമായി നല്‍കിയത്.

കപ്പ് സമ്മാനിച്ച് കുട്ടികളോടുള്ള ടീച്ചറുടെ സംഭാഷണവും വൈറലായി. ഏറെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് ആ സംഭാഷണം. സമ്മാനം ക്ലാസിൽ വെച്ചുതന്നെ തുറന്നുനോക്കാൻ അധ്യാപിക പറയുന്നു. കുട്ടികൾ ആകാംക്ഷയോടെ പൊതി തുറക്കുകയും ഹായ് ടീച്ചറുടെ ഫോട്ടോയുള്ള കപ്പ് എന്ന് പറയുകയും ചെയ്യുന്നു. ഓരോ കുട്ടിക്കും ഒപ്പമുള്ള ഫോട്ടോയാണ് കപ്പിൽ ആലേഖനം ചെയ്തത്. നിങ്ങള്‍ ഹാപ്പിയാന്നോയെന്നും നിങ്ങള്‍ ഈ സമ്മാനം എന്തുചെയ്യുമെന്നും അധ്യാപിക ചോദിക്കുന്നു. ‘എപ്പളത്തേക്കും സൂക്ഷിക്കു’മെന്നാണ് കുട്ടികളുടെ മറുപടി. ‘നിങ്ങ ഏടെല്ലാം പോണോ, അപ്പോഴെല്ലാം ഈ സമ്മാനം നിങ്ങളെ കൈയിലുണ്ടകണം. മൂന്നാം ക്ലാസിന്റെ ഓര്‍മയും ഈ ക്ലാസിന്റെ സ്‌നേഹവുമാണ്. നിങ്ങ എത്ര വലുതായാലും മൂന്നാം ക്ലാസില്‍ എങ്ങനെയായിരുന്നെന്ന് കാണാന്‍ ഇത് നോക്കിയാല്‍ മതി. ഇതില്‍ നിങ്ങള്‍ ചായ കുടിക്കുമ്പോ, ജ്യൂസ് കുടിക്കുമ്പോ, പാല്‍ കുടിക്കുമ്പോ അതിന്റെ മധുരം മാത്രമല്ല ഉണ്ടാകുക. പിന്നെ എന്തിന്റെ മധുരം കൂടിയുണ്ടാകും? സ്‌നേഹത്തിന്റെ മധുരം കൂടിയുണ്ടാകും. ഏത് ക്ലാസിലെ സ്‌നേഹത്തിന്റെ. മൂന്നാം ക്ലാസിലെ സ്‌നേഹത്തിന്റെ മധുരം കൂടിയുണ്ടാകും’. ഇങ്ങനെ ചോദ്യവും ഉത്തരവുമായി ആ സംഭാഷണം പുരോഗമിക്കുന്നു.

Read Also: ‘തീ തുപ്പുന്ന ചത്ത കോഴി’; വൈറൽ വീഡിയോക്ക് പിന്നിലെ സത്യകഥ അറിയാം

പഠിച്ചു മിടുക്കരായി ജീവിതത്തിന്റെ നാനാതുറകളില്‍ എത്തിയാലും കാലങ്ങള്‍ക്കപ്പുറത്തിരുന്ന് ചുണ്ടോട് ചേര്‍ക്കുന്ന ചായക്കപ്പില്‍ മൂന്നാം ക്ലാസ്സിലെ അനുഭവങ്ങളും ഓര്‍മകളും മറക്കാനാവാത്ത ഒരേടായി കുട്ടികളുടെ ജീവിതത്തില്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹമാണ് ഇങ്ങനെയൊരു സമ്മാനം നല്‍കാന്‍ അധ്യാപികയെ പ്രേരിപ്പിച്ചത്. കാസർകോട് ഹോസ്ദുര്‍ഗ് ഉപജില്ലയുടെ വിദ്യാരംഗം കലാസാഹിത്യ വേദി കോഡിനേറ്റര്‍ ആയ ടീച്ചറുടെ രചനയില്‍ ഈ വര്‍ഷം വായനാദിനത്തോടനുബന്ധിച്ച ‘ഇമ്മിണി ബല്യത്’ എന്ന ഹ്രസ്വചിത്രം വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങിയിരുന്നു. മികച്ച നാടന്‍പാട്ട് കലാകാരിയും നാടക പ്രവര്‍ത്തകയും അഭിനേത്രിയുമാണ് ബിഞ്ജുഷ മേലത്ത്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News