പുതുവർഷ ആഘോഷം; തിരുവനന്തപുരത്ത് സുരക്ഷ വർധിപ്പിച്ച് പൊലീസ്

പുതുവർഷ ആഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ സുരക്ഷ വർധിപ്പിച്ച് പൊലീസ്. രാത്രി 12 മണിക്ക് തന്നെ ആഘോഷ പരിപാടികൾ അവസാനിപ്പിക്കണം. നഗരത്തിൽ ഉടനീളം പ്രത്യേക വാഹന പരിശോധനകൾ ഉണ്ടാകും. ഡിജെ പാർട്ടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: അയോധ്യ വിഷയം; കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു

നഗരത്തിലെ ഹോട്ടലുകള്‍, മാളുകള്‍, ബീച്ചുകള്‍, ക്ലബ്ബുകള്‍ തുടങ്ങി എല്ലായിടങ്ങളിലും വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇത് നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മയക്കുമരുന്ന് ഉപയോഗം, കൈവശംവെക്കല്‍, വില്‍പന എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാവും. ഇവരുടെ വീടുകളില്‍ റെയ്ഡും വാഹനങ്ങള്‍ കണ്ടുകെട്ടി ലൈസന്‍സ് റദ്ദാക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പരിപാടികള്‍ കാണാന്‍ പോകുന്നവര്‍ ഫോണ്‍ നമ്പര്‍ വാഹനത്തിനുമേല്‍ പ്രദര്‍ശിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരങ്ങളിലുള്ളത്.

ALSO READ: നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിലേക്ക് സീറ്റ് ഒഴിവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News