ആകാശത്ത് വർണ്ണവിസ്മയം തീർത്ത് ദുബായിൽ പുതുവർഷപ്പിറവി

ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്താണ് ദുബായ് പുതു വര്‍ഷത്തെ വരവേറ്റത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കരി മരുന്ന് പ്രയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ബുര്‍ജ് ഖലീഫ കേന്ദ്രീകരിച്ചായിരുന്നു ആഘോഷ പരിപാടികള്‍. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് മുകളിലൂടെ വര്‍ണ്ണ വിസ്മയങ്ങൾ ഒരുക്കിയിരുന്നു. 12 മണിയായതോടെ ആകാശം പ്രകാശഭൂരിതമായി.

Also Read: പുതുവത്സരത്തെ വരവേറ്റ് കൊച്ചി നഗരം

പുതുവർഷത്തെ വരവേൽക്കാൻ കുടുംബസമേതമെത്തിയ യാത്രക്കാർക്ക് ഒരു വർഷം ഓർത്തുവയ്ക്കാനുള്ള വർണ്ണക്കാഴ്ച തന്നെയായിരുന്നു ഇത്തവണയും ദുബായും ബുർജ് ഖലീഫയും ഒരുക്കിയത്. ദുബായ് ഗ്ലോബൽ വില്ലേജിലും പുതുവത്സരാഘോഷങ്ങൾ നടന്നു. പുതുവത്സരാഘോഷങ്ങളിലും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലും പങ്കെടുക്കാൻ രണ്ട് ലക്ഷത്തിലധികം സഞ്ചാരികളാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ദുബൈയിലെത്തിയത്.

Also Read: പുതുവർഷം കളറാക്കി തലസ്ഥാനം

ആഘോഷങ്ങളിൽ പങ്കാളികളാകാൻ ലോകമെമ്പാടുമുള്ള സഞ്ചാരികളെത്തിയതിനാൽ ഉച്ച മുതൽ തന്നെ മിക്ക റോഡുകളും വാഹങ്ങളാൽ നിറഞ്ഞിരുന്നു. യുഎഇയുടെ മറ്റ് ഭാഗങ്ങളിലും വർണാഭമായ ആഘോഷങ്ങളാണ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News