ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ. തിക്കും തിരക്കും മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് . പപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും നിയന്ത്രണങ്ങൾ ഉണ്ടാകും. വൻ സുരക്ഷ സന്നാഹത്തിലാണ് ഇത്തവണ ഫോർട്ട് കൊച്ചിയിലെ പുതുവത്സരാ ആഘോഷങ്ങൾ നടക്കുക.
ALSO READ: വെറും പത്ത് മിനുട്ട് മാത്രം മതി; തയ്യാറാക്കാം ഉഗ്രൻ മുട്ട ബജി
പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും നിയന്ത്രണങ്ങൾ ഉണ്ടാകും. പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് പല മേഖലകളായി തിരിക്കും. ഓരോ മേഖലകളിലും എക്സിറ്റ് പോയിന്റുകളും ഉണ്ടാകും. ഇവിടെ പാർക്കിങ്ങും അനുവദിക്കില്ല.പുതുവത്സര ആഘോഷത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് കാര്‍ണിവല്‍ നടത്തുക എന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു. ആഘോഷപരിപാടികൾക്ക് പരിധിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ കലാപരിപാടികള്‍ തുടരും. പപ്പഞ്ഞിയെ കത്തിച്ചതിന് പിന്നാലെ തിരിച്ചു പോകാനുള്ള ആളുകളുടെ കുത്തൊഴുക്ക് ഒഴിവാക്കുന്നതിനും കൂടി വേണ്ടിയാണ് പരിപാടിയുടെ സമയം നീട്ടിയിരിക്കുന്നത്.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കും. നൂറിലധികം സിസിടിവി കാമറ, വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംഘം, ഫസ്റ്റ് എയ്ഡ് സംവിധാനം എന്നിവയും ഒരുക്കും. ആവശ്യമായ ബയോ ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം തുടങ്ങിയവയും ലഭ്യമാക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതിനാൽ ഫോർട്ട് കൊച്ചിയിലേക്കുള്ള ആളുകളുടെ ഒഴുക്കിൽ കുറവുണ്ടാകും എന്നാണ് സംഘടകരുടെ പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here