പുതുവർഷം കളറാക്കി തലസ്ഥാനം

പുതുവര്‍ഷം കളറാക്കി തലസ്ഥാനം. വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവർഷം തലസ്ഥാന നഗരി വരവേറ്റത്. യാതൊരു പരാതികളും അക്രമ സംഭവങ്ങളും ഇല്ലാത്തതായി ഇത്തവണത്തെ പുതുവത്സരാഘോഷം മാറി. ഇരു കൈകളും നീട്ടിയാണ് പുത്തന്‍പ്രതീക്ഷകളും സ്വപ്നങ്ങളുമായി എത്തിയ 2024നെ ജനങ്ങൾ സ്വീകരിച്ചത്.

Also Read: കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ ദില്ലിയിൽ പുതുവത്സരപ്പിറവി

വിദേശികൾക്കും സ്വദേശികൾക്കും കോവളവും ശംഖുമുഖവും വർക്കലയും ഒരുപോലെ ന്യൂ ഇയർ ആശംസകൾ കൈമാറി. മാനവീയത്തിലും, കനകക്കുന്നിലും വലിയ ജനത്തിരക്കാണ് പുതുവർഷ രാവിലുണ്ടായത്. നഗരത്തിൽ വലിയ ജനത്തിരക്കുണ്ടായെങ്കിലും അവ നിയന്ത്രിക്കാനും, ലഹരിയിടപാടുകൾ തടയാനും പൊലീസിന് കഴിഞ്ഞു. പരാതികളും അക്രമ സംഭവങ്ങളും ഇല്ലാത്ത ഒരു പുതുവർഷ രാവ് കൂടിയാണ് കടന്നുപോയത്.

Also Read: മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത്: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News