ശ്രദ്ധിക്കാം! പുതുവര്‍ഷത്തിലെ മാറ്റങ്ങൾ

പുതുവര്‍ഷത്തില്‍ വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളാണ് ഉണ്ടാകുന്നത്. തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ -സ്മാര്‍ട്ട് ജനുവരി ഒന്നുമുതല്‍ ആരംഭിക്കുകയാണ്. തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ ഓണ്‍ലൈന്‍ സേവനം ലഭ്യമാകുക. ഏപ്രില്‍ ഒന്നു മുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലും ഈ സേവനം ലഭിക്കും.

ALSO READ: ‘വാറ്റ്’പിഴ ഒഴിവാക്കൽ നടപടി; സമയപരിധി നീട്ടി

പുതുക്കിയ ബാങ്ക് ലോക്കര്‍ കരാറില്‍ ഡിസംബര്‍ 31നകം അക്കൗണ്ട് ഉടമ ഒപ്പിടണം. അല്ലെങ്കിൽ ലോക്കര്‍ മരവിപ്പിക്കുമെന്നാണ് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ്. പുതിയ ഫോണ്‍ കണക്ഷന്‍ വേണ്ടവര്‍ക്ക് ജനുവരി ഒന്നുമുതല്‍ സിം കാര്‍ഡിനായി പേപ്പര്‍ രഹിതമായി അപേക്ഷിക്കാം. ജനുവരി ഒന്നു മുതല്‍ പേപ്പര്‍ രഹിത കെവൈസി വ്യവസ്ഥ നടപ്പാക്കുമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ വിജ്ഞാപനം.

ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് നാളെ മുതല്‍ പണം സ്വീകരിക്കാം. ഇത്തരം യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ്.

ഓഹരി നിക്ഷേപത്തിനായുള്ള ഡീമാറ്റ് അക്കൗണ്ടുളളവര്‍ക്കും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്കും നോമിനിയെ ചേര്‍ക്കാനുള്ള സമയപരിധി സെബി 2024 ജൂണ്‍ 30 വരെ നീട്ടി.ജനുവരി ഒന്നുമുതല്‍ കാനഡയില്‍ പോയി ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് ചെലവ് കൂടും. ജീവിതച്ചെലവുമായി ബന്ധപ്പെട്ട സാമ്പത്തിക ആവശ്യകത മാനദണ്ഡം പുതുക്കിയത് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ALSO READ: കാർഷികമേഖലയിൽ പുതിയ കോഴ്‌സുമായി കേരള കാർഷിക സർവകലാശാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News