200 ദിവസം കൊണ്ട് 2000 പൈന്റ് ബിയർ; പുതുവത്സരത്തിൽ പുതിയ പ്രതിജ്ഞയുമായി യുവാവ്..!

200 ദിവസം കൊണ്ട് 2000 പൈന്റ് ബിയർ കുടിക്കുമെന്ന പുതുവത്സര പ്രതിജ്ഞ പൂർത്തീകരിച്ച യുവാവ് അടുത്ത ലക്ഷ്യവുമായി മുന്നോട്ട്. 25 കാരനായ ജോൺ മെയ്യാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു ഇഷ്ടം പരസ്യമാക്കിയത്. 200 ദിവസത്തിനുള്ളിൽ 2,000 പൈന്‍റ് ബിയർ കഴിക്കുക. അതായത് ഒരു ദിവസം 10 പൈന്‍റ് ബിയർ വച്ച് കുടിക്കണം. ഒക്ടോബർ 20-ന് ജോൺ മെയ് തന്‍റെ ആഗ്രഹം നടപ്പാക്കി.

ALSO READ: ഐ.സി.സി നവംബറിലെ മികച്ച താരങ്ങൾ; പട്ടികയിലെ മൂവർ സംഘത്തിൽ ഇന്ത്യൻ താരം ഷമിയും

View this post on Instagram

A post shared by Jon May (@j0nmay)

തന്റെ ആഗ്രഹം പൂർത്തീകരിച്ച വിവരവും അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ജോണ്‍ മെയ്യുടെ അടുത്ത പദ്ധതി, താന്‍ ബിയര്‍ കുടിക്കുന്നത് വഴി ചാരിറ്റിക്കുള്ള ഫണ്ട് സമാഹരണമാണ്. ജോണ്‍ മെയുടെ GoFundMe അക്കൗണ്ടിലേക്ക് 400 പൗണ്ട് (41,960 രൂപ) നിക്ഷേപിക്കുക. പകരം അദ്ദേഹം ഒരു ദിവസം 10 പൈന്‍റ് വച്ച് ഒരു വര്‍ഷം കൊണ്ട് 3650 പൈന്‍റ് ബിയര്‍ കുടിച്ച് തീര്‍ക്കും. 400 പൗണ്ടിന്‍റെ ചലഞ്ചിലൂടെ ലഭിക്കുന്ന പണം ഭവനരഹിതര്‍ക്കും ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്കും ഇടയില്‍ തുല്യമായി വീതിക്കുമെന്ന് ജോണ്‍ അവകാശപ്പെടുന്നു.

ALSO READ: കാമ്പസുകളെപോലും കലാസൗന്ദര്യ നിഷേധത്തിന്റെ ഇടങ്ങളാക്കുന്നതിനെതിരെ നിതാന്ത ജാഗ്രത വേണം; ജിയോ ബേബിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പുകസ

ടിക്‌ടോകിലും ഇൻസ്റ്റാഗ്രാമിലും ധാരാളം ഫോള്ളോവെഴ്‌സുള്ള ജോൺ ഇപ്പോൾ തന്റെ ജീവിതം സ്വാഭാവികതയിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങൾ നേടിയെന്ന് പറയുന്നു. തുടക്കത്തില്‍ മദ്യം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. എന്നാല്‍, അടുത്ത വീഡിയോ എപ്പോഴാണ് എന്ന ചോദ്യം ഫോളോവേഴ്സില്‍ നിന്നും ഉയരുന്നു. ഓരോ ചലഞ്ച് തീരുമ്പോഴും താന്‍ ഡോക്ടറുടെ അടുത്ത് പോയി സ്കാനിംഗ് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News