ദുബായിൽ പുതുവർഷ രാവിൽ പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ വർഷത്തേക്കാൾ 9.3% വർധനയാണ് ഈ വർഷമുണ്ടായിരിക്കുന്നതെന്ന് ദുബായ് ആർടിഎ അറിയിച്ചു. 25 ലക്ഷത്തിലധികം ആളുകളാണ് പുതുവർഷ തലേന്ന് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചതെന്നാണ് ദുബായ് ആർടിഎ അറിയിച്ചത്.
കഴിഞ്ഞ വർഷത്തേക്കാൾ 9.3% വർധനയാണ് ഈ വർഷം പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചവരിൽ ഉണ്ടായിരിക്കുന്നത്. ദുബായ് മെട്രൊയുടെ റെഡ് – ഗ്രീൻ ലൈനുകളിലായി 1,133,251 യാത്രക്കാർ സഞ്ചരിച്ചു. ദുബായ് ട്രാം 55,391 പേരും, ബസുകൾ 465,779 പേരും 571,098 ആളുകൾ ടാക്സികളിലും സഞ്ചരിച്ചു.
Also Read: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനൊരുങ്ങി അജ്മാൻ
സമുദ്ര ഗതാഗത സംവിധാനങ്ങൾ വഴി 80,066 യാത്രക്കാരാണ് സഞ്ചരിച്ചത്. ഒരു ലക്ഷത്തിലധികം ആളുകൾ ഇ-ഹെയ്‌ലിംഗ് വാഹനങ്ങളിലൂടെയും. 1,238 യാത്രക്കാർ ഷെയറിങ് ഗതാഗത വാഹനങ്ങളിലും, പുതുവത്സരാഘോഷ വേദികളിലേക്ക് സഞ്ചരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി.
തടസങ്ങളില്ലാതെ സുരക്ഷിതമായി സേവനങ്ങൾ നൽകാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്ന് ആർടിഎ അറിയിച്ചു. വിവിധ എമിറേറ്റിൽനിന്ന് ദുബായിലേക്കു കൂടുതൽ ജനങ്ങൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് 1400 ബസുകൾ കൂടുതൽ വിന്യസിച്ചായിരുന്നു. ആർടിഎ പുതുവത്സര രാവിലെ യാത്രകൾ ക്രമീകരിച്ചത്, അതോടൊപ്പം മെട്രോയും ട്രാമും 43 മണിക്കൂർ നോൺ സ്റ്റോപ് സർവീസും നടത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here