ന്യൂയോര്‍ക്കില്‍ 
മിന്നല്‍ പ്രളയം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോർക്കിൽ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കം. താഴ്ന്ന പ്രദേശങ്ങൾ, ദേശീയപാതകൾ, വിമാനത്താവളം, സബ്-വേകൾ എന്നിവിടങ്ങളിൽ വെള്ളംകയറി. ലാ ​ഗാല്‍ഡിയ വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനല്‍ അടച്ചിട്ടു. വെള്ളിയാഴ്ച പലയിടങ്ങളിലും 20 സെന്റിമീറ്റര്‍വരെ മഴ രേഖപ്പെടുത്തി. പൊതുസ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതോടെ ജനജീവിതം സ്തംഭിച്ചു.

Also read:നയൻതാരയുടെ സ്കിൻ കെയർ കമ്പനിക്കെതിരെ ആരാധകർ രംഗത്ത്, മറുപടി പറയാതെ താരം

ന്യൂയോര്‍ക്ക് സിറ്റി, ലോങ് ഐലന്‍ഡ്, ഹഡ്സണ്‍ വാലി എന്നിവിടങ്ങളില്‍ ​ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആളുകള്‍ സുരക്ഷിതരായിരിക്കണമെന്നും പ്രളയബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ​ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ന​ഗരത്തില്‍ 2021ലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 40 പേര്‍ മരിച്ചു.

Also read:ചെമ്മണ്ണാര്‍ മുക്കുപണ്ട തട്ടിപ്പ് കേസ്; അന്തര്‍ സംസ്ഥാന കുറ്റവാളി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News