ഡോ. തോമസ് എബ്രഹാമിന്റെ പേരില്‍ ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ ലൈബ്രറി; ഉദ്ഘാടനം ചെയ്ത് കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍

ഡോ. തോമസ് എബ്രഹാമിന്റെ പേരില്‍ ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ സ്ഥാപിച്ച ലൈബ്രറി കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളുടെ സ്ഥാപകനും അരനൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ കരുത്തുറ്റ വക്താവും ആചാര്യസ്ഥാനീയനുമാണ് ഡോ. തോമസ് എബ്രഹാം. പുസ്തകങ്ങള്‍ക്ക് പുറമെ ഇന്ത്യ അമേരിക്കന്‍ സമൂഹത്തിന്റെ വളര്‍ച്ച ചിത്രീകരിക്കുന്ന ചരിത്രപരമായ രേഖകളും മറ്റും അടങ്ങിയതാണ് പുതിയ ലൈബ്രറി.

ALSO READ:  ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 15 മുതൽ 23 വരെ വിവിധ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്ത് സിപിഐഎം അഖിലേന്ത്യ നേതാക്കൾ

ഡോ. തോമസ് എബ്രഹാമിന്റെ ജീവിതവും സമൂഹത്തിനു അദ്ദേഹം നല്‍കിയ സംഭാവനകളും ഇവിടെ ആഘോഷിക്കപ്പെടുകയാണെന്ന് ലൈബ്രറി ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രധാന്‍ പറഞ്ഞു. അദ്ദേഹം സ്ഥാപിച്ച ഗോപിയോ (ഗ്‌ളോബല്‍ ഓര്‍ഗനൈസിഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) പോലുളള സംഘടനകള്‍ തനിക്കു പരിചിതമാണ്. ഇവിടെ സ്ഥാനമേറ്റയുടന്‍ പരിചയപ്പെട്ടവരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെപ്പറ്റിയുള്ള വ്യക്തമായ ഒരു ധാരണ അദ്ദേഹത്തില്‍ നിന്ന് കിട്ടിയെന്നും കോണ്‍സല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സമൂഹത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയും മാറ്റവും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ തന്നെ ബോധ്യമാവും. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തന പരിധിയില്‍ പെടുന്ന ഒഹായോയില്‍ ചെന്നപ്പോഴും തോമസ് എബ്രഹാമിന്റെ പേര് കേട്ടു. അദ്ദേഹത്തിനെ പ്രവര്‍ത്തനം ന്യുയോര്‍ക്ക് ട്രൈസ്റ്റേറ്റ് മേഖലയില്‍ ഒതുങ്ങുന്നതല്ല എന്നര്‍ത്ഥം. അര നൂറ്റാണ്ടിനപ്പുറം ഇന്ത്യ എന്ന ബ്രാന്‍ഡ് അദ്ദേഹം എങ്ങനെ രൂപപ്പെടുത്തി എന്നത് ആശ്ചര്യമുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ഉത്തരവുകൾ വെറും കടലാസുതുണ്ടുകളല്ല, അവ പാലിക്കപ്പെടേണ്ടവയാണ്; ഉത്തരവുകൾ പാലിക്കാതിരുന്ന പുനലൂർ യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ചടങ്ങില്‍ കേരള സെന്റര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇ.എം.സ്റ്റീഫന്‍, സെന്റര്‍ പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍, വെസ്‌റ്‌ചെസ്റ്ററില്‍ നിന്നു ന്യുയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്കു മത്സരിക്കുന്ന ജോണ്‍ ഐസക് (ഷിബു), രാജു തോമസ്, റോക്ക് ലാന്‍ഡ് ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍ എന്നിവര്‍ സംസാരിച്ചു. ഡെയ്‌സി സ്റ്റീഫന്‍, ഡോ.തോമസ് എബ്രഹാമിന്റെ മക്കളായ ജെയ് എബ്രഹാം, ഡോ. നിത്യ എബ്രഹാം, ചെറുമകള്‍ ലീല തുടങ്ങിയവരും മറ്റു കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ലൈബ്രറി ഉദ്ഘാടനം പ്രമാണിച്ചു ഏപ്രില്‍ 6 ന്യു യോര്‍ക്ക് സിറ്റിയില്‍ ഡോ. തോമസ് എബ്രഹാം ദിനമായി മേയര്‍ എറിക്ക് ആഡംസ് പ്രഖ്യാപിച്ചു. അതേസമയം തന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ കൃതാര്‍ത്ഥതനാണെന്ന് ചടങ്ങില്‍ സംസാരിക്കവേ തോമസ് എബ്രഹാം  പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News