മമ്മൂട്ടി ചിത്രം കാതലിനെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്

മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം കാതലിനെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദി കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗ്ഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിട്ടുണ്ട്. മമ്മൂട്ടി വളരെ സെൻസിറ്റീവ് ആയി അവതരിപ്പിച്ച ചിത്രം കേരളത്തിൽ മാത്രമല്ല പുറത്തും പ്രശംസനേടി എന്നും ലേഖനത്തിൽ പറയുന്നു.

മലയാള സിനിമ ലോകത്തിനു മുന്നിൽ അറിയപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാതൽ. കുറഞ്ഞ ചെലവും സൂക്ഷ്മതയുള്ള ചിത്രീകരണവും യഥാർത്ഥ മനുഷ്യ ജീവിതങ്ങളുടെ സാമ്യവുമുള്ള പുരോഗമന കഥയാണ് മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് എന്നുമാണ് നിരീക്ഷകർ പറയുന്നത്, ഇത്തരത്തിലുള്ള ലളിതമായ മലയാളം ഭാഷ കഥകൾ കേരളത്തിലെ പ്രേക്ഷകർ കൂടുതൽ ആവേശത്തോടെ സ്വീകരിക്കുന്നു .

ഞങ്ങൾക്ക് ഇവിടെ മികച്ച പ്രേക്ഷകരാണ് ഉള്ളതെന്ന കാതലിന്റെ സംവിധായകൻ ജിയോ ബേബി പറയുന്നത്. ഒരേ പ്രേക്ഷകർ തന്നെ മാസ് സിനിമകൾക്കും അതേ സമയം ചെറിയ സിനിമകൾക്കും കോമഡികൾക്കും എല്ലാം വിജയം ഉണ്ടാക്കുന്നു എന്നാണ് സംവിധായകൻ പറയുന്നത്.

കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ മലയാള സിനിമയുടെ കഥപറച്ചിൽ കൂടുതൽ മാറ്റങ്ങൾ വന്നു. ഇക്കാലത്ത് ആരംഭിച്ച ഇന്ത്യയിലെ സ്ട്രീമിംഗ് സേവനങ്ങളുടെ വളരെ വേഗത്തിലുള്ള വിപുലീകരണവും പുതിയ ഉള്ളടക്കത്തിനായുള്ള മത്സരവും പ്രാദേശിക സിനിമകൾക്ക് ദേശീയവും ആഗോളവുമായ പ്രേക്ഷക പ്രീതി നേടി കൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News