ഇന്ത്യയെ ചുരുട്ടിക്കൂട്ടിയതിന് പിന്നാലെ സ്‌കോര്‍ പടുത്തുയര്‍ത്ത് കിവികള്‍

new-zealand-india

വിക്കറ്റ് മഴയില്‍ ഇന്ത്യയെ കുരുക്കിയതിന് പിന്നാലെ സ്‌കോര്‍ പടുത്തുയര്‍ത്ത് ന്യൂസിലാന്‍ഡ്. ആദ്യ ടെസ്റ്റിന്റെ ആദ്യദിനം മഴയെ തുടര്‍ന്ന് ഒഴിവാക്കിയതിന് പിന്നാലെ രണ്ടാം ദിവസം ബാറ്റേന്തിയ ഇന്ത്യ കിവികള്‍ക്ക് മുന്നില്‍ നിഷ്പ്രഭരായിരുന്നു. 46 റണ്‍സിനാണ് എല്ലാവരും ഓള്‍ ഔട്ടായത്.

Also Read: ചീട്ടുകൊട്ടാരമായി ഇന്ത്യ; ന്യൂസിലൻഡിന് മുന്നിൽ ബാറ്റിങ് തകർച്ച

രണ്ടാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് സന്ദര്‍ശകര്‍ എടുത്തിട്ടുണ്ട്. 22 റണ്‍സുമായി രചിന്‍ രവീന്ദ്രയും 14 റണ്ണുമായി ഡാരില്‍ മിച്ചലുമാണ് ക്രീസിലുള്ളത്. ഡെവണ്‍ കോണ്‍വേ 91, ടോം ലാഥം 15 എന്നിവരാണ് പുറത്തായത്.

അഞ്ച് വിക്കറ്റെടുത്ത മാറ്റ് ഹെന്റിയും നാല് വിക്കറ്റ് പിഴുത വില്യം ഒ റൂര്‍ക്കിയുമാണ് ഇന്ത്യയുടെ കഥകഴിച്ചത്. 20 റണ്‍സെടുത്ത റിഷഭ് പന്ത് ആണ് ടോപ് സ്‌കോറര്‍. പന്തിന് പരുക്കേറ്റത് തിരിച്ചടിയാകാൻ ഇടയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News